---
title: "സർക്കാർ കോളേജിൽ ടീച്ചറാകാം! കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ ഒഴിവ്, അഭിമുഖം ഫെബ്രുവരി 17 ന്"
english_title: "Computer Engineering Lecturer Vacancy; Interview on February 17"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341598/computer-engineering-lecturer-vacancy-interview-on-february-17-NEW-"
published_at: "2026-02-12T15:36:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698da69fd57e8_JOB.jpg"
keywords: []
---

# സർക്കാർ കോളേജിൽ ടീച്ചറാകാം! കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ ഒഴിവ്, അഭിമുഖം ഫെബ്രുവരി 17 ന്

> **Lead Summary:** ** ** തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ അവസരം. ലക്ചറർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്കാണ് നിയമനം നടത്തുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. പ്രസ്തുത ഒഴിവിലേക്ക് ഫെബ്രുവരി 17 ന് അഭിമുഖം നടക്കും.

## Article Content

** ** തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ അവസരം. ലക്ചറർ തസ്തികയിൽ 2025-26 അധ്യയന വർഷത്തേക്കാണ് നിയമനം നടത്തുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. പ്രസ്തുത ഒഴിവിലേക്ക് ഫെബ്രുവരി 17 ന് അഭിമുഖം നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുൻപാകെ ഫെബ്രുവരി 17 ന് രാവിലെ 10ന് ഹാജരാകണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341598/computer-engineering-lecturer-vacancy-interview-on-february-17-NEW-)