---
title: "മുഖക്കുരുവും പാടുകളും പമ്പ കടക്കും....! ഉലുവയുടെ മാജിക് അറിയാം..."
english_title: "Using fenugreek on the face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341587/using-fenugreek-on-the-face"
published_at: "2026-02-12T14:28:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d97257a5ae_ULUVA.jpg"
keywords: []
---

# മുഖക്കുരുവും പാടുകളും പമ്പ കടക്കും....! ഉലുവയുടെ മാജിക് അറിയാം...

> **Lead Summary:** **** സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ പലപ്പോഴും വിലകൂടിയ ക്രീമുകൾക്കും കെമിക്കലുകൾക്കും പിന്നാലെ പോകാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഉലുവയ്ക്ക് ചർമ്മത്തിൽ വിസ്മയങ്ങൾ തീർക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? മുഖക്കുരു മാറ്റാനും ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റി മുഖം വെട്ടിത്തിളങ്ങാനും ഉലുവ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം.

## Article Content

**** സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ പലപ്പോഴും വിലകൂടിയ ക്രീമുകൾക്കും കെമിക്കലുകൾക്കും പിന്നാലെ പോകാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഉലുവയ്ക്ക് ചർമ്മത്തിൽ വിസ്മയങ്ങൾ തീർക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? മുഖക്കുരു മാറ്റാനും ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റി മുഖം വെട്ടിത്തിളങ്ങാനും ഉലുവ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം.

*മുഖക്കുരുവിന് വിട: ഉലുവയിലുള്ള ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെ വേരോടെ പിഴുതെറിയാൻ സഹായിക്കുന്നു.*

*തിളക്കമുള്ള ചർമ്മം: ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് സ്വാഭാവിക തിളക്കം നൽകാൻ ഉലുവ മികച്ചതാണ്.*

*പ്രായം തോൽക്കും: ചർമ്മത്തിലെ ചുളിവുകൾ മാറ്റി യുവത്വം നിലനിർത്താൻ ഇതിലെ ആന്റി ഓക്സിഡന്റുകൾ സഹായിക്കും.*

* ഉലുവ പേസ്റ്റും ഇളംചൂടുള്ള പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് മുഖത്തുണ്ടാകുന്ന ചുളിവുകൾക്കുള്ള നല്ലൊരു പരിഹാരമാണ്. മുഖത്തിന് ചെറുപ്പം നൽകുന്ന ഒന്നാണിത്.

ഉലുവയിൽ ധാരാളം വിറ്റമിൻസും പൊട്ടാസ്യവും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. അതുപോലെ, ചർമ്മത്തിലെ കൊളാജൻ ഉൽപാദനം ത്വരിതപ്പെടുത്താനും ഉലുവ നല്ലതാണ്.

*ടേബിൾ സ്പൂൺ ഉലുവ കുതിർത്തത് അരച്ചെടുക്കണം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കുക. ഇവ നന്നായി മിക്‌സ്‌ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341587/using-fenugreek-on-the-face)