---
title: "'ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെ; പരസ്പര സമ്മതത്തോടെയുള്ള ബന്ധം'; രാഹുലിന്റെ ജാമ്യത്തിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ ഇങ്ങനെ "
english_title: "High court order in Rahul Mamkootathil bail plea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341579/high-court-order-in-rahul-mamkootathil-bail-plea"
published_at: "2026-02-12T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d8e872a36a_rahul_mamkoottathil.jpg"
keywords: []
---

# 'ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെ; പരസ്പര സമ്മതത്തോടെയുള്ള ബന്ധം'; രാഹുലിന്റെ ജാമ്യത്തിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ ഇങ്ങനെ 

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **ആദ്യത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യത്തിൽ സുപ്രധാന പരാമർശങ്ങളുമായി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്ന് കോടതി. ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെയാണ് നടന്നതെന്നും ഹൈക്കോടതി വിലയിരുത്തി. വാട്സാപ്പ് ചാറ്റുകളിൽ ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന് കോടതി.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **ആദ്യത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യത്തിൽ സുപ്രധാന പരാമർശങ്ങളുമായി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്ന് കോടതി. ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെയാണ് നടന്നതെന്നും ഹൈക്കോടതി വിലയിരുത്തി. വാട്സാപ്പ് ചാറ്റുകളിൽ ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന് കോടതി.

സമ്മതം ഭീഷണിപ്പെടുത്തി ഉള്ളതാണോ എന്ന് വിചാരണ സമയത്താണ്‌ പരിശോധിക്കപ്പെടേണ്ടതെന്ന് കോ‍ടതി വ്യക്തമാക്കി. സ്ഥിരം കുറ്റവാളി എന്നത് നിലനിൽക്കില്ലെന്നും, മറ്റ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത് പിന്നിടെന്നും കോടതി. പതിനാറാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം. ജസ്റ്റിസ്‌ കൗസർ എടപഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ കൊടുക്കണമെന്ന് ഹൈക്കോടതി നിർദേശം.

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ മൂന്ന് ദിവസം ചോദ്യം ചെയ്യപ്പെടണം, ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണം, വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം, പാസ്‌പോർട്ട് സമർപ്പിക്കണം, കേരളം വിട്ടുപോകരുത്, ഓരോ രണ്ടാമത്തെ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, സാക്ഷികളെ ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, ജാമ്യത്തിലായിരിക്കുമ്പോൾ ഒരു കുറ്റകൃത്യവും ചെയ്യരുത്, അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാൽ അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341579/high-court-order-in-rahul-mamkootathil-bail-plea)