'കടന്നുകൂടാൻ പാടില്ലാത്ത പല പുഴു കുത്തുകളും സിപിഐഎമ്മിൽ കടന്നുകൂടി, പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുകയാണ്' - എ. സുരേഷ്

2026-02-12T12:23:00 | By VIPIN P V

പാലക്കാട്:( www.truevisionnews.com )  നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിക്കുമോ എന്നതിൽ വ്യക്തത വരുത്താതെ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. ഇതുവരെയ്ക്കും യെസ് അല്ലെങ്കിൽ നോ എന്ന് പറഞ്ഞിട്ടില്ലെന്നും തനിക്ക് വേണ്ടപ്പെട്ടവരാേട് ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു. പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നുവെന്നും പാർട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കടന്നുവരുന്നുവെന്നും സുരേഷ് പറഞ്ഞു.

തന്റേതല്ലാത്ത കാരണത്താലാണ് തന്നെ പുറത്താക്കിയത്.  എം എ ബേബിയെ അഭിസംബോധന ചെയ്തുള്ള എഫ്ബി പോസ്റ്റ് കാര്യങ്ങളിൽ വ്യക്തത വരുത്താനായി എഴുതിയതാണ് എന്നും സുരേഷ് പറഞ്ഞു. താൻ ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുകയാണ്, പാർട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കടന്നുവരുകയാണ്. ഇത് പാർട്ടി കണ്ടെത്തിയതാണ്, അല്ലാതെ താൻ പറയുന്നതല്ല എന്നും സുരേഷ് വ്യക്തമാക്കി.

പിന്നാലെ പുഴുക്കുത്തുകൾ പാർട്ടിക്കകത്ത് കടന്നുകൂടി എന്നും സുരേഷ് വിമർശിച്ചു. പല സുഹൃത്തുക്കളും ബിജെപിയിലോ കോൺഗ്രസിലോ പ്രവർത്തിച്ച ശേഷം സിപിഐഎമ്മിലേക്ക് വരാൻ പറയാറുണ്ട്. പല സ്ഥലത്തും തന്നെപ്പോലെയുള്ള ആളുകളുണ്ട്. പാർട്ടിക്കകത്ത് ആളുകൾക്ക് സ്പേസ് ഉണ്ടാകണമെന്നും സുരേഷ് പറഞ്ഞു.

പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ ജീവിതം നഷ്ടപ്പെട്ട പലരുമുണ്ട് എന്നും അവർക്കും കൂടി വേണ്ടിയാണ് താൻ ശബ്ദമുയർത്തിയത് എന്നും സുരേഷ് പറഞ്ഞു. മത്സരിക്കുമോ എന്ന കാര്യത്തിൽ താൻ ഇതുവരെയും തീരുമാനമറിയിച്ചിട്ടില്ല. അത്തരമൊരു തീരുമാനമെടുക്കാൻ തന്നെ സ്നേഹിക്കുന്ന, പാർട്ടിയെ സ്നേഹിക്കുന്ന വേണ്ടപ്പെട്ടവരുമായി ആലോചിക്കണമെന്നും സുരേഷ് വ്യക്തമാക്കി.

തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ല എന്നും സുരേഷ് പറഞ്ഞു. നേതാക്കളെ മോശമായി അധിക്ഷേപിച്ചവർ വരെ പാർട്ടിയുടെ പല കമ്മിറ്റികളിലുമുണ്ട്. വിമത പ്രവർത്തനം നടത്തിയവർ കമ്മിറ്റിയിലുണ്ട്. പുറത്താക്കിയിട്ട് ഇത്രയും വർഷമായി തിരുത്തൽ വരുത്തിയിട്ടില്ല എന്നാണെങ്കിൽ ഞാൻ ഇനി എന്താണ് തിരുത്തേണ്ടത് എന്നും സുരേഷ് ചോദിച്ചു.

എ. സുരേഷിനെ മലമ്പുഴയിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സ്ഥാനാർഥിയാവാൻ കോൺഗ്രസ് സമീപിച്ചിരുന്നുവെന്ന് എ. സുരേഷും സ്ഥിരീകരിച്ചിരുന്നു. സുരേഷ് മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയിക്കുമെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടലിലാണ് നീക്കം.

Content Highlight: A Suresh does not clarify whether he will contest for Congress in the assembly elections

Next TV

Related Stories
ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

Jul 23, 2026 10:40 PM

ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമല ദ്വാരപാലക പീഠപാളികൾ സ്വകാര്യ ഏജൻസിക്ക് നൽകിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അജികുമാറും അറസ്റ്റിൽ. 2019ലെ...

Read More >>
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

Jul 23, 2026 10:28 PM

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

കെപിഎസ്‌സി 2026 ജനുവരി വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷിക്കാം,...

Read More >>
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Jul 23, 2026 10:24 PM

കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ പ്രതി ഡോ. എം കെ റാമിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതിയ...

Read More >>
adimage
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
Top Stories

adimage adimage
Entertainment News