---
title: "ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം"
english_title: "Sabarimala gold theft case; Former Thiruvabharanam Commissioner KSBaiju granted bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341558/sabarimala-gold-theft-case-former-thiruvabharanam-commissioner-ksbaiju-granted-bail-NEW"
published_at: "2026-02-12T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d7786aca24_OOO.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണ കമ്മീഷണർ കെ. എസ് ബൈജുവിന് ജാമ്യം

> **Lead Summary:** **കൊല്ലം: ** ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.

## Article Content

**കൊല്ലം: ** ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.

അതേസമയം, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല.

തിരുവാഭരണം മുൻ കമ്മിഷണറായിരുന്ന കെ.എസ് ബൈജു ആദ്യം അറസ്റ്റിലാകുന്നത് കട്ടിള പാളി കേസിലാണ്. റിമാൻഡിൽ ആയി 90 ദിവസം പൂർത്തിയായത് കാട്ടിയാണ് സ്വാഭാവിക ജാമ്യത്തിനായി വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞദിവസം ഹരജിയിൽ വാദം പൂർത്തിയായിരുന്നു.

ഉദ്യോഗസ്ഥനെന്ന നിലയിലാണ് കെ.എസ് ബൈജു സ്വർണ കവർച്ച കേസിൽ പ്രതിയായത്. അതെ സമയം സന്നിധാനത്ത് ബൈജുവിന് സ്ഥിരമായി ഡ്യൂട്ടി ഇല്ലായിരുന്നുവെന്നും ആറന്മുളയിലെ ഓഫീസിലായിരുന്നു എന്നുമാണ് പ്രതിഭാഗം വാദം. സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട് പങ്ക് ഇല്ലെന്നും പ്രതിഭാഗം വാദം ഉയർത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341558/sabarimala-gold-theft-case-former-thiruvabharanam-commissioner-ksbaiju-granted-bail-NEW)