---
title: "എല്ലാം വെറും സീൻ മാത്രം....: 'മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ്,  മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്നത് പച്ചക്കള്ളം' -  വി ഡി സതീശൻ"
english_title: "VDSatheesan explains the controversy at the Kuttiadi venue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341553/vdsatheesan-explains-the-controversy-at-the-kuttiadi-venue"
published_at: "2026-02-12T11:45:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d70471464f_VD.jpg"
keywords: []
---

# എല്ലാം വെറും സീൻ മാത്രം....: 'മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ്,  മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്നത് പച്ചക്കള്ളം' -  വി ഡി സതീശൻ

> **Lead Summary:** **കോഴിക്കോട്: **മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ് . പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ വേദിയിൽ പിടിവലിയിൽ മറുപടിയുമായി വി ഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ് എന്നും ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞതെന്നും സതീശൻ പറഞ്ഞു.

## Article Content

**കോഴിക്കോട്: **മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ് . പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ വേദിയിൽ പിടിവലിയിൽ മറുപടിയുമായി വി ഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ് എന്നും ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞതെന്നും സതീശൻ പറഞ്ഞു.

ഷാഫി വേണ്ടെന്ന് പറഞ്ഞപ്പോൾ പ്രമോദ് കക്കട്ടിൽ നിർബന്ധിച്ചെന്നും അപ്പോഴാണ് ഷാഫി പിടിച്ചുമാറ്റിയതെന്നും സതീശൻ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്നത് പച്ചക്കള്ളമാണ് എന്നും സതീശൻ പറഞ്ഞു. ജാഥ എന്താണെന്നും ജാഥയുടെ പ്രാധാന്യം എന്താണെന്നും നിങ്ങൾക്കറിയാം.

കാസർകോട് ആയിരുന്നപ്പോൾ സമയമില്ലെന്നും താൻ സംസാരിക്കുന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. അതുപോലെയാണ് ഷാഫിയും പറഞ്ഞത്. ഇതൊക്കെ ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പോലത്തെ കാര്യങ്ങളല്ലേ എന്നും സതീശൻ ചോദിച്ചു. വേദിയിൽ എന്ത് അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്നും ഒരു അച്ചടക്കക്കുറവും ഇന്നലെ ഉണ്ടായില്ല എന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ നടന്ന സംഭവങ്ങളാണ് ചർച്ചകൾക്ക് വഴിവെച്ചത്. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുന്‍പ് ഷാഫി പറമ്പില്‍ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്.

ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341553/vdsatheesan-explains-the-controversy-at-the-kuttiadi-venue)