---
title: "നെറ്റ്സിൽ സഞ്ജു ഷോ; പേസർ അർഷ്ദീപിനെ തൂക്കിയടിച്ചു, കളത്തിലിറങ്ങാൻ തയ്യാറെടുപ്പ്‌ പൂർത്തിയാക്കി"
english_title: "sanju samson goes berserk in nets smashes arshdeep or massive sixes ahead of world cup debut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341544/sanju-samson-goes-berserk-in-nets-smashes-arshdeep-or-massive-sixes-ahead-of-world-cup-debut"
published_at: "2026-02-12T11:15:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d69353d3d1_sanju_samson.jpg"
keywords: []
---

# നെറ്റ്സിൽ സഞ്ജു ഷോ; പേസർ അർഷ്ദീപിനെ തൂക്കിയടിച്ചു, കളത്തിലിറങ്ങാൻ തയ്യാറെടുപ്പ്‌ പൂർത്തിയാക്കി

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) ** ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ കളത്തിലിറങ്ങാൻ ഒരുങ്ങി മലയാളി താരം സഞ്‌ജു സാംസൺ. ഓപ്പണർ അഭിഷേക്‌ ശർമയുടെ പനിയെ തുടർന്ന് വിശ്രമത്തിനായതിനാൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് സൂചന. പരിശീലനസമയത്ത്‌ കൂടുതൽ സ്‌പിൻ ബ‍ൗളർമാരെ നേരിട്ടാണ്‌ സഞ്‌ജു തയ്യാറെടുപ്പ്‌ പൂർത്തിയാക്കിയത്‌.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) ** ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ കളത്തിലിറങ്ങാൻ ഒരുങ്ങി മലയാളി താരം സഞ്‌ജു സാംസൺ. ഓപ്പണർ അഭിഷേക്‌ ശർമയുടെ പനിയെ തുടർന്ന് വിശ്രമത്തിനായതിനാൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് സൂചന. പരിശീലനസമയത്ത്‌ കൂടുതൽ സ്‌പിൻ ബ‍ൗളർമാരെ നേരിട്ടാണ്‌ സഞ്‌ജു തയ്യാറെടുപ്പ്‌ പൂർത്തിയാക്കിയത്‌.

ടീമിനൊപ്പം നെറ്റ്സിൽ ദീർഘനേരം ബാറ്റ് ചെയ്ത സഞ്ജു വീഡിയോ ഇതിനകം സോഷ്യൽ മീഡയിൽ ട്രെന്റിങ്ങായി. ഇന്ത്യൻ പേസറായ അർഷ്ദീപ് സിംഗിനെ അടക്കം നേരിടുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ നമീബിയയെ നേരിടുമ്പോൾ മത്സരത്തിൽ അവസരം കിട്ടിയാൽ എല്ലാ കണ്ണുകളും സഞ്‌ജുവിലാകുമെന്നുറപ്പ്‌.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അഞ്ച്‌ കളിയിൽ 46 റണ്ണാണ്‌ സമ്പാദ്യം. അതിനാൽ കിട്ടുന്ന ഓരോ അവസരവും രാജ്യാന്തര ക്രിക്കറ്റ്‌ ജീവിതത്തിൽ നിർണായകമാണ്‌. ആദ്യ കളിയിൽ 29 റണ്ണിന്‌ അമേരിക്കയെ തോൽപ്പിച്ച ഇന്ത്യ കുറ്റൻ വിജയം ലക്ഷ്യം വെച്ചാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഞായറാഴ്‌ച പാകിസ്ഥാനെ നേരിടാനുള്ള ഒരുക്കംകൂടിയാണ്‌ ഇന്ത്യക്ക്‌ ഇ‍ൗ മത്സരം. നമീബിയ നെതർലൻഡ്‌സിനോട്‌ ഏഴ്‌ വിക്കറ്റിന്‌ തോറ്റാണ്‌ എത്തുന്നത്‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341544/sanju-samson-goes-berserk-in-nets-smashes-arshdeep-or-massive-sixes-ahead-of-world-cup-debut)