---
title: " കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നത്' - പ്രമോദ് കക്കട്ടിൽ"
english_title: "Kuttiadi dispute, PramodKakkattil retaliates-PUTHUYUGAYATHRA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341537/Kuttiadi-dispute-PramodKakkattil-retaliates-PUTHUYUGAYATHRA-NEW"
published_at: "2026-02-12T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d6769bfe9a_PRAMOD.jpg"
keywords: []
---

#  കുറ്റ്യാടിയിലെ തർക്കം: 'ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചത്, സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നത്' - പ്രമോദ് കക്കട്ടിൽ

> **Lead Summary:** **കോഴിക്കോട് : ** വേദിയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെയുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് പിടിവലിയിലേക്ക് നയിച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് ഒരു സ്വാഭാവികമായ തിരക്കിനിടയിലുണ്ടായ കാര്യമാണ് . ****

## Article Content

**കോഴിക്കോട് : ** വേദിയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെയുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് പിടിവലിയിലേക്ക് നയിച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് ഒരു സ്വാഭാവികമായ തിരക്കിനിടയിലുണ്ടായ കാര്യമാണ് . ****

** **പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗയാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് മൈക്ക് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിശദീകരണവുമായി ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ രംഗത്തെത്തി. ഷാഫി പറമ്പിൽ വേദിയിൽ ദേഷ്യപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അദ്ദേഹം തള്ളി.

കാണികൾ ഷാഫി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ വിളിച്ചു. സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ അറിയിച്ചിരുന്നത്. തന്റെ ഏറ്റവും പ്രീയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ എന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ ആവേശം കെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും പാർട്ടി പ്രവർത്തകർക്കിടയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും ഡി.സി.സി സെക്രട്ടറി കൂട്ടിച്ചേർത്തു.

വാര്‍ത്ത മുഴുവന്‍ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു ‘സ്‌നേഹത്തള്ളല്‍’ആയിരുന്നുവെന്നാണ് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞത്. സൈബറാക്രമണം നടത്തി സിപിഐഎം ജാഥയുടെ ശോഭ നശിപ്പിക്കുകയാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്തകള്‍ മുഴുവന്‍ വാസ്തവിരുദ്ധമാണ്. ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ വിളിക്കരുതെന്ന് പറഞ്ഞ് ഒരു സ്‌നേഹ തള്ളല്‍ ഉണ്ടായതാണ്. ആ സ്‌നേഹ തള്ളല്‍ ഉന്തും തള്ളലുമായാല്‍ എന്തുചെയ്യാനാണ്. ഷാഫി തന്നെ എന്നോടാണ് പറഞ്ഞത് സമയം വൈകിയെന്നും എംപി എംകെ രാഘവനെയും പാറയ്ക്കല്‍ അബ്ദുള്ളയെയും വിളിക്കാന്‍’ – ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341537/Kuttiadi-dispute-PramodKakkattil-retaliates-PUTHUYUGAYATHRA-NEW)