---
title: "കണ്ണൂരിൽ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്ത് വയസ്സുകാരിക്ക് നേരേ പീഡനശ്രമം, പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി"
english_title: "Woman raped and made pregnant in Kannur Court sentences accused to imprisonment and fine for attempted rape of 10-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341532/woman-raped-and-made-pregnant-in-kannur-court-sentences-accused-to-imprisonment-and-fine-for-attempted-rape-of-10-year-old-girl"
published_at: "2026-02-12T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d63e8d48af_court.jpg"
keywords: []
---

# കണ്ണൂരിൽ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്ത് വയസ്സുകാരിക്ക് നേരേ പീഡനശ്രമം, പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) ** മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിക്ക് തടവും പിഴയും. ചക്കരക്കൽ പാനേരിച്ചാലിലെ കെ.കെ. സദാനന്ദനെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) ** മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതിക്ക് തടവും പിഴയും. ചക്കരക്കൽ പാനേരിച്ചാലിലെ കെ.കെ. സദാനന്ദനെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

ഗർഭിണിയാക്കിയ കേസിൽ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിഴയടക്കുകയാണെങ്കിൽ അതിജീവിതകൾക്ക് നൽകണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2024-ലാണ് കേസിന് ആസ്പദമായ രണ്ട് സംഭങ്ങളും നടന്നത്. പ്രോസിക്യൂഷനുവേണ്ട് അഡ്വ. കെ.പി. പ്രീതാകുമാരി ഹാജരായി.

മറ്റൊരു സംഭവത്തിൽ പൊയിലൂരിൽ അയൽവാസിയായ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പത്താം ക്ലാസുകാരനെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് അവധിക്കാലത്ത് വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. കുട്ടി വിവരം തന്റെ സുഹൃത്തിനോട് പങ്കുവെച്ചതോടെയാണ് ക്രൂരമായ ഈ സംഭവം പുറംലോകം അറിയുന്നത്.

തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341532/woman-raped-and-made-pregnant-in-kannur-court-sentences-accused-to-imprisonment-and-fine-for-attempted-rape-of-10-year-old-girl)