---
title: "എത്തിയത് ഹെൽമറ്റ് ധരിച്ച്, രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്ന് മോഷ്ടാവ്"
english_title: "Thief pushes housewife out of house at night and steals gold necklace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341529/thief-pushes-housewife-out-of-house-at-night-and-steals-gold-necklace"
published_at: "2026-02-12T10:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d5f1238109_gold_theft.jpg"
keywords: []
---

# എത്തിയത് ഹെൽമറ്റ് ധരിച്ച്, രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്ന് മോഷ്ടാവ്

> **Lead Summary:** **മോനിപ്പള്ളി(കോട്ടയം): ( **[www.truevisionnews.com]** ) **രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു മൂന്നരപ്പവന്റെ സ്വർണമാല കവർന്നു. ഉഴവൂർ പഞ്ചായത്തിലെ പയസ്മൗണ്ട് ഭാഗത്തു തോറോപ്പള്ളിക്കടവിൽ ബീനാകുമാരിയുടെ സ്വർണമാലയാണു ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് കവർന്നത്. ചൊവ്വാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം.

## Article Content

**മോനിപ്പള്ളി(കോട്ടയം): ( **[www.truevisionnews.com]** ) **രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു മൂന്നരപ്പവന്റെ സ്വർണമാല കവർന്നു. ഉഴവൂർ പഞ്ചായത്തിലെ പയസ്മൗണ്ട് ഭാഗത്തു തോറോപ്പള്ളിക്കടവിൽ ബീനാകുമാരിയുടെ സ്വർണമാലയാണു ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് കവർന്നത്. ചൊവ്വാഴ്ച രാത്രി 9.45ഓടെയായിരുന്നു സംഭവം.

വീടിനു പിൻഭാഗത്തുള്ള മുറ്റത്തേക്കിറങ്ങിയ ബീനാകുമാരിയുടെ മാല യുവാവ് പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയിൽ മുറുകെ പിടിച്ച ബീനയെ മോഷ്ടാവ് തള്ളിയിട്ടു. മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത യുവാവ് കടന്നുകളഞ്ഞു. വീഴ്ചയിയിലും മാല പൊട്ടിക്കുന്നതിനിടെ ബീനയ്ക്കു കഴുത്തിലും പരിക്കേറ്റു. കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341529/thief-pushes-housewife-out-of-house-at-night-and-steals-gold-necklace)