---
title: "മാട്രിമോണിയൽ സൈറ്റുകൾവഴി യുവതികളെ വിവാഹംചെയ്ത് പണവുമായി മുങ്ങും; തട്ടിപ്പ് പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ"
english_title: "Two men arrested for allegedly cheating women by marrying them off through matrimonial sites"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341525/two-men-arrested-for-allegedly-cheating-women-by-marrying-them-off-through-matrimonial-sites"
published_at: "2026-02-12T09:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d4d24497c3_arrest.jpg"
keywords: []
---

# മാട്രിമോണിയൽ സൈറ്റുകൾവഴി യുവതികളെ വിവാഹംചെയ്ത് പണവുമായി മുങ്ങും; തട്ടിപ്പ് പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **മംഗളൂരു: ( **[www.truevisionnews.com]** ) ** മാട്രിമോണിയൽ സൈറ്റുകൾവഴി യുവതികളെ വിവാഹംചെയ്ത് പണവുമായി മുങ്ങുന്നത് പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ സ്ഥിരതാമസക്കാരൻ സുശാന്ത് ജി. കർക്കേര , സുഹൃത്ത് മുൾക്കി സ്വദേശി ഭാസ്‌കർ എന്നിവരാണ് കാവൂർ പോലീസിന്റെ പിടിയിലായത്.

## Article Content

**മംഗളൂരു: ( **[www.truevisionnews.com]** ) ** മാട്രിമോണിയൽ സൈറ്റുകൾവഴി യുവതികളെ വിവാഹംചെയ്ത് പണവുമായി മുങ്ങുന്നത് പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ സ്ഥിരതാമസക്കാരൻ സുശാന്ത് ജി. കർക്കേര , സുഹൃത്ത് മുൾക്കി സ്വദേശി ഭാസ്‌കർ എന്നിവരാണ് കാവൂർ പോലീസിന്റെ പിടിയിലായത്.

മാട്രിമോണി സൈറ്റ് വഴി മുംബൈ സ്വദേശിനിയുമായി സൗഹൃദത്തിലായ സുശാന്ത് കഴിഞ്ഞവർഷം യുവതിയെ വിവാഹംചെയ്യുകയും പല തവണകളായി ഏഴ് ലക്ഷത്തോളം രൂപ വാങ്ങി മാസങ്ങൾക്കുള്ളിൽ മുംബൈ വിടുകയുമായിരുന്നു. പ്രതികൾ മംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇരുവരും പിടിയിലായത്.

2021-ൽ ഉഡുപ്പിക്കാരിയെ വിവാഹംചെയ്തതുൾപ്പെടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഒട്ടേറെ യുവതികളെ വിവാഹംചെയ്ത് പലരിൽനിന്നും പണം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. വിവാഹത്തിന് തയാറാകുന്ന സ്ത്രീകളുടെ കുടുംബങ്ങളുടെ വിശ്വാസം നേടാനായി ഭാസ്‌കറിനെ തന്റെ ബന്ധുവാണെന്ന് പറഞ്ഞാണ് സുശാന്ത് പരിചയപ്പെടുത്തിയത്. സുശാന്തിനെതിരേ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ വഞ്ചന, മോഷണക്കേസുകൾ നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341525/two-men-arrested-for-allegedly-cheating-women-by-marrying-them-off-through-matrimonial-sites)