---
title: "മകനും കൊച്ചുമക്കളും പോയിക്കഴിഞ്ഞാല്‍ അമ്മായിയച്ഛന്‍ കടന്നുപിടിക്കും; ആറുവർഷമായി പീഡനം, പരാതി നല്‍കി സ്കൂള്‍ പ്രിന്‍സിപ്പല്‍"
english_title: "School principal files complaint alleging father in law sexually harassing her for six years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341523/school-principal-files-complaint-alleging-father-in-law-sexually-harassing-her-for-six-years"
published_at: "2026-02-12T08:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d493880d65_complaint.jpg"
keywords: []
---

# മകനും കൊച്ചുമക്കളും പോയിക്കഴിഞ്ഞാല്‍ അമ്മായിയച്ഛന്‍ കടന്നുപിടിക്കും; ആറുവർഷമായി പീഡനം, പരാതി നല്‍കി സ്കൂള്‍ പ്രിന്‍സിപ്പല്‍

> **Lead Summary:** **( **[www.truevisionnews.com]** ) ** ആറു വര്‍ഷമായി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി നല്‍കി സ്കൂള്‍ പ്രിന്‍സിപ്പല്‍. നോര്‍ത്ത് ബെംഗളൂരുവിലാണ് സംഭവം. വിവരം ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

## Article Content

**( **[www.truevisionnews.com]** ) ** ആറു വര്‍ഷമായി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി നല്‍കി സ്കൂള്‍ പ്രിന്‍സിപ്പല്‍. നോര്‍ത്ത് ബെംഗളൂരുവിലാണ് സംഭവം. വിവരം ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

2007 മുതല്‍ ആര്‍ടി നഗറിലെ സ്വകാര്യസ്കൂളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുന്ന യുവതിക്കാണ് ഭര്‍ത്താവിന്റെ പിതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഇവരുടെ താമസം.

2020 മുതലാണ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭര്‍തൃപിതാവ് യുവതിയെ ഉപദ്രവിക്കുന്നത്. ഒരേ അപാര്‍ട്ട്മെന്റില്‍ തന്നെ രണ്ട് സ്ഥലത്തായാണ് യുവതിയുടെ കുടുംബവും ഭര്‍തൃപിതാവും താമസിക്കുന്നത്. താന്‍ ഒറ്റയ്ക്കുള്ള നേരങ്ങളിലെല്ലാം ഇയാള്‍ വീട്ടിലേക്ക്് കടന്നുവന്ന് ശാരീരികമായി ഉപദ്രവിക്കുമെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

വീടിനുപുറമെ സ്കൂളില്‍ വന്നുപോകുന്ന പ്രതി പലപ്പോഴും സ്കൂളിന് സമീപത്തുവച്ചും ലിഫ്റ്റിനുള്ളില്‍വച്ചും സ്കൂള്‍ കാബിനില്‍വച്ചും യുവതിയെ കടന്നുപിടിച്ച് ഉപദ്രവിച്ചിട്ടുണ്ട്. അശ്ലീല ഭാഷ നിറഞ്ഞ കത്തുകള്‍ നല്‍കുന്നതും പതിവായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഇയാള്‍ പറഞ്ഞതായും അതിനാല്‍ മൗനം പാലിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗത്യന്തരമില്ലാതെ ഒരു തവണ ഭര്‍ത്താവിനെ കാര്യം അറിയിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. നിവൃത്തിയില്ലാതായതോടെയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341523/school-principal-files-complaint-alleging-father-in-law-sexually-harassing-her-for-six-years)