---
title: "അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി"
english_title: "Financial irregularities in Ayyappa Sangam; High Court seeks explanation from Devaswom Board"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341498/financial-irregularities-in-ayyappa-sangam-high-court-seeks-explanation-from-devaswom-board"
published_at: "2026-02-11T23:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698cc48c36bb8_22.jpg"
keywords: []
---

# അയ്യപ്പ സംഗമത്തിൽ സാമ്പത്തിക ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

> **Lead Summary:** **കൊച്ചി:**പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക വിനിയോഗത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ഹൈക്കോടതി.

## Article Content

**കൊച്ചി:**പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക വിനിയോഗത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ഹൈക്കോടതി.

പരിപാടിയുടെ വരവുചിലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ കോടതി, ടെൻഡർ നടപടികൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ നൽകിയതെന്നും ചൂണ്ടിക്കാട്ടി.

ബില്ലുകളിൽ കാണിച്ചിട്ടുള്ള സാധനങ്ങളും യഥാർത്ഥത്തിൽ വാങ്ങിയവയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ഭക്തർക്ക് നൽകിയ പ്രസാദത്തിന്റെ കാര്യത്തിൽ വ്യക്തമായ കണക്കുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല. കൂടാതെ, 150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാതായതും, ദേവസ്വം ബോർഡിൽ നിന്ന് വാങ്ങിയ രണ്ട് കോടി രൂപ ഇതുവരെ തിരിച്ചടക്കാത്തതും അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. സാമ്പത്തിക അച്ചടക്കത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അടിയന്തരമായി വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341498/financial-irregularities-in-ayyappa-sangam-high-court-seeks-explanation-from-devaswom-board)