---
title: "കാനഡയെ നടുക്കി സ്കൂൾ വെടിവെപ്പ്: അക്രമിയടക്കം 10 മരണം; നിരവധി പേർക്ക് പരിക്ക്"
english_title: "School shooting shakes Canada: 10 dead, including the attacker; many injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341497/school-shooting-shakes-canada-10-dead-including-the-attacker-many-injured"
published_at: "2026-02-11T23:10:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698cbf913de54_21.jpg"
keywords: []
---

# കാനഡയെ നടുക്കി സ്കൂൾ വെടിവെപ്പ്: അക്രമിയടക്കം 10 മരണം; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **ഒട്ടാവ: **കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വിദ്യാലയത്തിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം. അക്രമി നടത്തിയ വെടിവെപ്പിൽ 25 പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

## Article Content

**ഒട്ടാവ: **കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വിദ്യാലയത്തിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം. അക്രമി നടത്തിയ വെടിവെപ്പിൽ 25 പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തോക്കുമായി സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ആൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

ആറുപേരെ സ്കൂൾ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ എത്ര വിദ്യാർത്ഥികളുണ്ടെന്ന ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ലെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തെ കനേഡിയൻ മന്ത്രിയും ബ്രിട്ടീഷ് കൊളംബിയ സോളിസിറ്റർ ജനറലുമായ നിന ക്രെയ്‌ഗർ ശക്തമായി അപലപിച്ചു. അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിതെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നത് വരെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അവർ നിർദ്ദേശിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341497/school-shooting-shakes-canada-10-dead-including-the-attacker-many-injured)