---
title: "തടി കുറയ്ക്കാൻ നെട്ടോട്ടമാണോ? വീട്ടിലെ ഈ രഹസ്യ പാനീയം ഒന്ന് പരീക്ഷിച്ചു നോക്കൂ!"
english_title: "Mint water and digestive problems"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341494/mint-water-and-digestive-problems"
published_at: "2026-02-11T23:01:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698cbd2d9efa6_WATER.jpg"
keywords: []
---

# തടി കുറയ്ക്കാൻ നെട്ടോട്ടമാണോ? വീട്ടിലെ ഈ രഹസ്യ പാനീയം ഒന്ന് പരീക്ഷിച്ചു നോക്കൂ!

> **Lead Summary:** ** **വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ശരീരത്തെ തണുപ്പിക്കാനും ഉന്മേഷം നിലനിർത്താനും 'പുതിനയില വെള്ളം' മികച്ചതാണെന്ന് ആരോഗ്യ വിദഗ്ധർ. വെറും വെള്ളം കുടിക്കുന്നതിനേക്കാൾ ഗുണകരമാണ് പുതിനയില ചേർത്ത വെള്ളം.

## Article Content

** **വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ശരീരത്തെ തണുപ്പിക്കാനും ഉന്മേഷം നിലനിർത്താനും 'പുതിനയില വെള്ളം' മികച്ചതാണെന്ന് ആരോഗ്യ വിദഗ്ധർ. വെറും വെള്ളം കുടിക്കുന്നതിനേക്കാൾ ഗുണകരമാണ് പുതിനയില ചേർത്ത വെള്ളം.

ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും  ഇത് സഹായിക്കും. പ്രത്യേകിച്ച് രാവിലെയുള്ള പുതിനവെള്ളം കുടി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

*ഒന്ന്...*

*പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്.*

*രണ്ട്...*

*ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാൻ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.*

*മൂന്ന്...*

*പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.*

*നാല്...*

*പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.*

*അഞ്ച്...*

*പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശ്രദ്ധയും വൈജ്ഞാനിക പ്രവർത്തനങ്ങളും ഉത്തേജിപ്പിക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. പുതിനയിലയിലെ സജീവ ഘടകങ്ങൾ ഓർമ്മ ശക്തിയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്തി കൊണ്ട് തലച്ചോറിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341494/mint-water-and-digestive-problems)