---
title: "നാടുകടത്തിയിട്ടും  കോഴിക്കോട്ടെത്തി ...; പുലർച്ചെയുള്ള പട്രോളിംഗിനിടെ 'കഴുങ്ങിൽ ഷൈജു' കുടുങ്ങി"
english_title: "Deported suspect arrested again under CAPA Act"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341476/deported-suspect-arrested-again-under-capa-act"
published_at: "2026-02-11T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c994cf3907_ARREST.jpg"
keywords: []
---

# നാടുകടത്തിയിട്ടും  കോഴിക്കോട്ടെത്തി ...; പുലർച്ചെയുള്ള പട്രോളിംഗിനിടെ 'കഴുങ്ങിൽ ഷൈജു' കുടുങ്ങി

> **Lead Summary:** **കോഴിക്കോട്: **കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ചതിനെത്തുടർന്ന് പോലീസ് പിടിയിലായി. എരഞ്ഞിക്കൽ കണ്ടംകുളങ്ങര സ്വദേശി കഴുങ്ങിൽ ഷൈജുവിനെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കോഴിക്കോട്: **കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ചതിനെത്തുടർന്ന് പോലീസ് പിടിയിലായി. എരഞ്ഞിക്കൽ കണ്ടംകുളങ്ങര സ്വദേശി കഴുങ്ങിൽ ഷൈജുവിനെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.

വിവിധ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് 2025 ജൂലൈ 27-നാണ് ഇയാളെ കോഴിക്കോട് ജില്ലയിൽ നിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്.  

ഒരു വര്‍ഷത്തേക്ക് നാടുകടത്താനാണ് ഡിഐജി ഉത്തരവിട്ടത്. എന്നാല്‍ എലത്തൂര്‍ പൊലീസ് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പുലര്‍ച്ചെ 12.30 ഓടെ ഇയാളെ കണ്ടംകുളങ്ങര മസ്ജിദിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കാണുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

പിന്നീടാണ് കാപ്പ കേസ് പ്രതിയാണെന്ന് വ്യക്തമായത്. എസ്‌ഐ ഹരീഷ് കുമാര്‍, സിപിഒ ബൈജു എന്നിവരാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കാപ്പ നിയമലംഘന കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341476/deported-suspect-arrested-again-under-capa-act)