---
title: "'വാജി വാഹനത്തില്‍ സ്വര്‍ണം ഒട്ടിച്ചത് ഞാന്‍ തന്നെ, മോഹന്‍ലാല്‍ തന്നെ വിളിച്ചു.....'; സ്വര്‍ണം സ്വന്തം നല്‍കിയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി"
english_title: "Union Minister Suresh Gopi says he himself applied gold plating to the Sabarimala Vaji vahanam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341456/union-minister-suresh-gopi-says-he-himself-applied-gold-plating-to-the-sabarimala-vaji-vahanam"
published_at: "2026-02-11T17:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c70e445111_suresh_gopi.jpg"
keywords: []
---

# 'വാജി വാഹനത്തില്‍ സ്വര്‍ണം ഒട്ടിച്ചത് ഞാന്‍ തന്നെ, മോഹന്‍ലാല്‍ തന്നെ വിളിച്ചു.....'; സ്വര്‍ണം സ്വന്തം നല്‍കിയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) ** ശബരിമല വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീട്ടിലുള്ള സ്വര്‍ണമാണ് താന്‍ കൊടിമരത്തിനായി നല്‍കിയത്. അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) ** ശബരിമല വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീട്ടിലുള്ള സ്വര്‍ണമാണ് താന്‍ കൊടിമരത്തിനായി നല്‍കിയത്. അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം കൊടിമരത്തിന്റെ പുനര്‍നിര്‍മാണമെന്നത് വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു. വാജി വാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചത്. മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കണമെന്ന് പറഞ്ഞു. അര പവന്‍ നല്‍കിയ ആളുകള്‍ വരെയുണ്ട്. അജയ് തറയില്‍, പ്രയാര്‍ ഉള്‍പ്പെടെയുള്ള വലിയ ഭക്തർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവെച്ചത്'. സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തൻ്റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനിയും സമയമുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

മറ്റേ മോൻ പരാമർശത്തിലും സുരേഷ് ഗോപി വിശദീകരണം നല്‍കി. മറ്റേ മകൻ എന്നാണ് ഉദ്ദേശിച്ചത്. പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞു എന്നേ ഉള്ളുവെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341456/union-minister-suresh-gopi-says-he-himself-applied-gold-plating-to-the-sabarimala-vaji-vahanam)