---
title: "എന്തായാലും പണിപാളി ...!  വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; കോഴിക്കോട്  വടകര സ്വദേശി പിടിയിൽ"
english_title: "VATAKARA NATIVE Middle-aged man arrested for making fireworks without a license."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341450/vatakara-native-middle-aged-man-arrested-for-making-fireworks-without-a-license"
published_at: "2026-02-11T16:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c67bd237ec_ARREST.jpg"
keywords: []
---

# എന്തായാലും പണിപാളി ...!  വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; കോഴിക്കോട്  വടകര സ്വദേശി പിടിയിൽ

> **Lead Summary:** **വടകര : **നിയമാനുസൃത ലൈസൻസില്ലാതെ വീട്ടിൽ പടക്ക നിർമ്മാണം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. വടകര മടപ്പള്ളി സ്വദേശി കൊയമ്പറത്ത് അജയൻ ആണ് പിടിയിലായത്.

## Article Content

**വടകര : **നിയമാനുസൃത ലൈസൻസില്ലാതെ വീട്ടിൽ പടക്ക നിർമ്മാണം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. വടകര മടപ്പള്ളി സ്വദേശി കൊയമ്പറത്ത് അജയൻ ആണ് പിടിയിലായത്.

ചോമ്പാല ഇൻസ്പെക്ടർ സേതുനാഥ് എസ് ആറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേളു ബസാറിലുള്ള ഇയാളുടെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.

മനുഷ്യജീവന് അപകടം വരുത്താവുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന പടക്ക നിർമ്മാണ സാമഗ്രികൾ പോലീസ് സംഘം കണ്ടുകെട്ടി. എസ് ഐ സുനിൽ കുമാർ ടി, സി.പി.ഒമാരായ രമ്യ, ശ്രീജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341450/vatakara-native-middle-aged-man-arrested-for-making-fireworks-without-a-license)