---
title: "കുഞ്ഞനുജത്തിയെപ്പോലെ ലാളിക്കേണ്ടതല്ലേ? കണ്ണൂരിൽ  നാലാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പത്താം ക്ലാസുകാരനെതിരെ കേസ്  "
english_title: "A 10th grader raped a fourth grader in Poilur; Case registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341447/a-10th-grader-raped-a-fourth-grader-in-poilur-case-registered-NEW"
published_at: "2026-02-11T16:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c65c120d33_RAPE.jpg"
keywords: []
---

# കുഞ്ഞനുജത്തിയെപ്പോലെ ലാളിക്കേണ്ടതല്ലേ? കണ്ണൂരിൽ  നാലാം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പത്താം ക്ലാസുകാരനെതിരെ കേസ്  

> **Lead Summary:** **കണ്ണൂർ : **പൊയിലൂരിൽ അയൽവാസിയായ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പത്താം ക്ലാസുകാരനെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ : **പൊയിലൂരിൽ അയൽവാസിയായ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പത്താം ക്ലാസുകാരനെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് അവധിക്കാലത്ത് വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. കുട്ടി വിവരം തന്റെ സുഹൃത്തിനോട് പങ്കുവെച്ചതോടെയാണ് ക്രൂരമായ ഈ സംഭവം പുറംലോകം അറിയുന്നത്.

തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341447/a-10th-grader-raped-a-fourth-grader-in-poilur-case-registered-NEW)