---
title: "ഇതാണോ നിങ്ങളുടെ ഐക്യം? ഡിസിസി സെക്രട്ടറിയെ പിടിച്ചുതള്ളി ഷാഫി പറമ്പിൽ, കുറ്റ്യാടി പുതുയുഗ യാത്രയിലെ വേദിയിൽ ഉന്തും തള്ളും"
english_title: "The new age journey led by leader VDSatheesan KUTTIADY UPDATE"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341433/the-new-age-journey-led-by-leader-vdsatheesan-kuttiady-update-NEW-UPDATE-UP"
published_at: "2026-02-11T15:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c5a2c1c6e8_VD.jpg"
keywords: []
---

# ഇതാണോ നിങ്ങളുടെ ഐക്യം? ഡിസിസി സെക്രട്ടറിയെ പിടിച്ചുതള്ളി ഷാഫി പറമ്പിൽ, കുറ്റ്യാടി പുതുയുഗ യാത്രയിലെ വേദിയിൽ ഉന്തും തള്ളും

> **Lead Summary:** **കോഴിക്കോട്: ** പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദി അക്ഷരാർത്ഥത്തിൽ ഗുസ്തി വേദിയായി മാറി.

## Article Content

**കോഴിക്കോട്: ** പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദി അക്ഷരാർത്ഥത്തിൽ ഗുസ്തി വേദിയായി മാറി.

പരിപാടിക്കിടെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ ഉന്തും തള്ളും പ്രവർത്തകരെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. സ്വാഗത പ്രസംഗം നടത്തിയ ഡിസിസി സെക്രട്ടറി, ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ പ്രസംഗത്തിനായി ക്ഷണിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

സതീശനെ മൈക്കിന് മുന്നിലേക്ക് ക്ഷണിച്ചയുടൻ വടകര എംപി ഷാഫി പറമ്പിൽ ക്ഷുഭിതനായി എഴുന്നേൽക്കുകയും സ്വാഗത പ്രസംഗികനെ പിന്നിലേക്ക് ബലമായി തള്ളിമാറ്റുകയുമായിരുന്നു. ഷാഫി പറമ്പിൽ നേതാവിനെ തള്ളിനീക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

ഇതിനിടെ സമീപത്ത് നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞു.

കേരളത്തിന്റെ അധികാരം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന പദയാത്രയാണ് 'പുതുയുഗ യാത്ര'. മണ്ഡലങ്ങൾ തോറും കയറിയിറങ്ങി ജനങ്ങളുമായി സംവദിക്കാനും സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടാനുമാണ് ഈ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341433/the-new-age-journey-led-by-leader-vdsatheesan-kuttiady-update-NEW-UPDATE-UP)