---
title: "ഭാഗ്യക്കുറി എടുത്ത് കാത്തിരിക്കുന്നവർക്ക് പണി കിട്ടി! കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു; പുതുക്കിയ തീയതി  അറിയാം "
english_title: "Karunya Plus (KN-610) lottery draw postponed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341430/karunya-plus-kn-610-lottery-draw-postponed-NEW-UPDATE"
published_at: "2026-02-11T15:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c5b6eef2e0_500.jpg"
keywords: []
---

# ഭാഗ്യക്കുറി എടുത്ത് കാത്തിരിക്കുന്നവർക്ക് പണി കിട്ടി! കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു; പുതുക്കിയ തീയതി  അറിയാം 

> **Lead Summary:** **തിരുവനന്തപുരം: **കാരുണ്യ പ്ലസ് ലോട്ടറി എടുത്തവർ ശ്രദ്ധിക്കുക, നിങ്ങളുടെ ഭാഗ്യവിധി അറിയാൻ ഒരു ദിവസം കൂടി കാത്തിരിക്കണം! നാളെ (ഫെബ്രുവരി 12) നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു.

## Article Content

**തിരുവനന്തപുരം: **കാരുണ്യ പ്ലസ് ലോട്ടറി എടുത്തവർ ശ്രദ്ധിക്കുക, നിങ്ങളുടെ ഭാഗ്യവിധി അറിയാൻ ഒരു ദിവസം കൂടി കാത്തിരിക്കണം! നാളെ (ഫെബ്രുവരി 12) നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു.

അഖിലേന്ത്യ അടിസ്ഥാനത്തിൽ തൊഴിലാളികൾ പണിമുടക്കുന്നതിനാലാണ് നാളത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തൊട്ടടുത്ത ദിവസമായ 13-ാം തിയതിയിലേക്ക് മാറ്റിയത്.

മറ്റന്നാള്‍ ഉച്ചയ്ക്ക് 1.30-ന് കാരുണ്യ പ്ലസിന്‍റെ നറുക്കെടുപ്പ് നടക്കും. പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341430/karunya-plus-kn-610-lottery-draw-postponed-NEW-UPDATE)