---
title: "വയനാട്ടില്‍ നാല് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി പൊലീസ്; ലക്ഷ്യം മോഷണം"
english_title: "Police find reason behind abduction and abandonment of four year old girl in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341409/police-find-reason-behind-abduction-and-abandonment-of-four-year-old-girl-in-wayanad"
published_at: "2026-02-11T14:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c4b9aab9f9_kidnap.jpg"
keywords: []
---

# വയനാട്ടില്‍ നാല് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി പൊലീസ്; ലക്ഷ്യം മോഷണം

> **Lead Summary:** **വയനാട് : ( **[www.truevisionnews.com]** )** വയനാട്ടില്‍ നാല് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി പൊലീസ്. തട്ടിക്കൊണ്ടുപോകവേ കുട്ടി ബഹളമുണ്ടാക്കിയതിനാലാണ് ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞു. ആഭരണം തട്ടിയെടുക്കുന്നതിനായിരുന്നു പ്രതിയുടെ ശ്രമമെന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോവുക തന്നെയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

## Article Content

**വയനാട് : ( **[www.truevisionnews.com]** )** വയനാട്ടില്‍ നാല് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതിനുള്ള കാരണം കണ്ടെത്തി പൊലീസ്. തട്ടിക്കൊണ്ടുപോകവേ കുട്ടി ബഹളമുണ്ടാക്കിയതിനാലാണ് ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞു. ആഭരണം തട്ടിയെടുക്കുന്നതിനായിരുന്നു പ്രതിയുടെ ശ്രമമെന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോവുക തന്നെയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ശനിയാഴ്ച രാത്രി 7.50 ഓടെയാണ് ദ്വാരക പുലിക്കാട് വട്ടപ്പാറ ബിജുവിൻ്റെ മകൾ ജിയാനയെ സ്കൂട്ടറിൽ എത്തിയ പ്രതി തട്ടികൊണ്ടു പോയത്. പിന്നീട് 12 കി.മീ. അകലെ തരുവണ പാലിയണയിൽ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പതിനെട്ട് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചും മൊബൈൽ ലൊക്കേഷനും വാഹനം തിരിച്ചറിഞ്ഞുമാണ് പ്രതിയെ വലയിലാക്കിയത്. ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്ന് ജില്ല പൊലീസ് മേധാവി അരുൺ കെ.പവിത്രൻ പറഞ്ഞു.

ബങ്കലൂരുവിൽ പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന ഇയാൾ സാമ്പത്തിക പ്രയാസത്തെ തുടർന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയെ തട്ടികൊണ്ടുപോയി സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ചത്. വെള്ളമുണ്ട, പടിഞ്ഞാറത്ത സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും കേസ് നിലവിലുണ്ട് തെളിവെടുപ്പിന് ശേഷം. കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341409/police-find-reason-behind-abduction-and-abandonment-of-four-year-old-girl-in-wayanad)