---
title: "തേഞ്ഞിപ്പലത്ത് വൻ ലഹരിവേട്ട; വീടിനുള്ളിൽ നിന്ന് ഒരു കിലോയിലധികം എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി"
english_title: "Massive drug bust in Thenjipalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341395/massive-drug-bust-in-thenjipalam"
published_at: "2026-02-11T14:08:00+05:30"
category: "Malappuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c407daa2b4_TRU2.jpg"
keywords: []
---

# തേഞ്ഞിപ്പലത്ത് വൻ ലഹരിവേട്ട; വീടിനുള്ളിൽ നിന്ന് ഒരു കിലോയിലധികം എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി

> **Lead Summary:** **മലപ്പുറം: [[truevisionnews.com]]** തേഞ്ഞിപ്പലത്ത് പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ വീടിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഒരു കിലോയിലധികം എംഡിഎംഎയും 21 ലക്ഷം രൂപയും പിടിച്ചെടുത്തു.

## Article Content

**മലപ്പുറം: [[truevisionnews.com]]** തേഞ്ഞിപ്പലത്ത് പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ വീടിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഒരു കിലോയിലധികം എംഡിഎംഎയും 21 ലക്ഷം രൂപയും പിടിച്ചെടുത്തു.

ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ജാസിറിന്റെ വീട്ടിലെ ഗോവണിക്കടിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് എത്തുമ്പോൾ ലഹരിമരുന്ന് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു സംഘം.

സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥൻ അസീസ്, ഭാര്യ കമറുന്നീസ, ലഹരിമരുന്ന് മാറ്റാൻ ബൈക്കിലെത്തിയ സുഹൃത്ത് സലാഹുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ജാസിർ ഒളിവിൽ പോയിരിക്കുകയാണ്.

എംഡിഎംഎയ്ക്ക് പുറമെ ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 21 ലക്ഷം രൂപ, ഏഴ് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന അഞ്ച് ത്രാസുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കാലിക്കറ്റ് സർവകലാശാല ഉൾപ്പെടെയുള്ള മേഖലകളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘമാണിതെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341395/massive-drug-bust-in-thenjipalam)