---
title: "ഉള്ളി കഷ്ണങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ പണി കിട്ടുമോ? സത്യാവസ്ഥ അറിയാം ..."
english_title: "Will putting onion slices in the fridge help you get work done?  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341392/will-putting-onion-slices-in-the-fridge-help-you-get-work-done"
published_at: "2026-02-11T13:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c3cb38e366_HEALTH.jpg"
keywords: []
---

# ഉള്ളി കഷ്ണങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ പണി കിട്ടുമോ? സത്യാവസ്ഥ അറിയാം ...

> **Lead Summary:** ** **നമ്മുടെ വീടുകളിൽ പാചകം കഴിഞ്ഞ് ബാക്കിയാകുന്ന ഉള്ളി കഷ്ണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒരു സാധാരണ ശീലമാണ്.

## Article Content

** **നമ്മുടെ വീടുകളിൽ പാചകം കഴിഞ്ഞ് ബാക്കിയാകുന്ന ഉള്ളി കഷ്ണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒരു സാധാരണ ശീലമാണ്.

എന്നാൽ, ഇങ്ങനെ മുറിച്ചു വെച്ച ഉള്ളി 12 മണിക്കൂറിലേറെ പുറത്തിരുന്നാൽ അത് പരിസരത്തെ ബാക്ടീരിയകളെ വലിച്ചെടുത്ത് വിഷമായി മാറുമെന്ന തരത്തിൽ വലിയൊരു പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.  

സവാളയിലുള്ള അസിഡിക് പിഎച്ച് ബാക്ടീരിയകളുടെയും മറ്റ് സൂക്ഷ്മാണുക്കളുടെയും വളർച്ചയെ തടയാൻ സഹായിക്കുന്നു. അതിനാൽ മുറിച്ച ഉടനെ ഉള്ളി വിഷമായി മാറുന്നില്ല. എങ്കിലും, ഉള്ളി മുറിച്ച ഉടൻ തന്നെ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മുറിച്ചു വെക്കുന്ന ഉള്ളി പിന്നീട് ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വലിയ ദോഷമില്ലെങ്കിലും, അതിലെ പോഷകഗുണങ്ങളും പുതുമയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

മുറിച്ച സവാള ഫ്രിഡ്ജിൽ വെക്കുന്നത് കൊണ്ട് രോഗങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടേണ്ടതില്ല. സവാള സൂക്ഷിക്കുമ്പോൾ വായു കടക്കാത്ത ഒരു കണ്ടെയ്‌നറിലോ സിപ്പ് ലോക്ക് കവറിലോ ആക്കി ഫ്രിഡ്ജിൽ വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചുരുക്കത്തിൽ, ഉള്ളി ശരിയായ രീതിയിൽ അടച്ചു സൂക്ഷിച്ചാൽ അത് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്, എങ്കിലും പരമാവധി പുതിയ ഉള്ളി തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341392/will-putting-onion-slices-in-the-fridge-help-you-get-work-done)