---
title: "പെണ്ണിനെ കണ്ടതും സ്വഭാവം മാറി...! യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ പിടിയിൽ  "
english_title: "Auto driver arrested for sexually assaulting female passenger"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341333/auto-driver-arrested-for-sexually-assaulting-female-passenger"
published_at: "2026-02-11T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c117b09d56_ares.jpg"
keywords: []
---

# പെണ്ണിനെ കണ്ടതും സ്വഭാവം മാറി...! യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ പിടിയിൽ  

> **Lead Summary:** **തിരുവനന്തപുരം: ** പേയാടിന് സമീപം വെച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തിരുവനന്തപുരം: ** പേയാടിന് സമീപം വെച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.

പേയാട് കുരിശുമുട്ടം ചെറിയാടിതലയ്ക്കൽ സ്വദേശിയായ അനീഷ് (45) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

യാത്രക്കിടെ പരാതിക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച അനീഷ്, ഇത് ചോദ്യം ചെയ്തതോടെ ഇവരെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വീട്ടിലും പരിസരങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്. 

ഒളിവിലായിരുന്ന പ്രതിയെ പിന്നീട് തമിഴ്നാട് മാർത്താണ്ഡം ഭാഗത്തുനിന്ന് വിളപ്പിൽശാല എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തിൽ എസ്ഐ റാബി, എഎസ്ഐമാരായ ഹരികുമാർ, സന്തോഷ്, സിപിഒമാരായ അനീഷ്, അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.   കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341333/auto-driver-arrested-for-sexually-assaulting-female-passenger)