---
title: "നാല് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 25-കാരൻ അറസ്റ്റിൽ, പ്രതി ബി.ജെ.പി. അനുഭാവിയെന്ന് ആരോപണം"
english_title: "youth arrested adur child abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341309/youth-arrested-adur-child-abuse"
published_at: "2026-02-11T08:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698befdf69991_rape_caes.jpg"
keywords: []
---

# നാല് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 25-കാരൻ അറസ്റ്റിൽ, പ്രതി ബി.ജെ.പി. അനുഭാവിയെന്ന് ആരോപണം

> **Lead Summary:** **ആദൂർ (കാസർഗോഡ്): ( **[www.truevisionnews.com]** ) **നാല് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. അഡൂർ ദേവറഡുക്കയിലെ സുജിത്താണ് അറസ്റ്റിലായത്. ബി.ജെ.പി. അനുഭാവിയാണ് കേസിലെ പ്രതിയെന്നാണ് നാട്ടുകാരുടെ ആരോപണം.

## Article Content

**ആദൂർ (കാസർഗോഡ്): ( **[www.truevisionnews.com]** ) **നാല് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. അഡൂർ ദേവറഡുക്കയിലെ സുജിത്താണ് അറസ്റ്റിലായത്. ബി.ജെ.പി. അനുഭാവിയാണ് കേസിലെ പ്രതിയെന്നാണ് നാട്ടുകാരുടെ ആരോപണം.

കഴിഞ്ഞദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽനിന്ന്‌ ഇറക്കി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി അസ്വസ്ഥതപ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341309/youth-arrested-adur-child-abuse)