---
title: "അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതി; മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ"
english_title: "Case filed against Adani Group for making defamatory remarks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341301/case-filed-against-adani-group-for-making-defamatory-remarks-NEW"
published_at: "2026-02-11T06:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698bd2f24b44c_2.jpg"
keywords: []
---

# അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതി; മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ

> **Lead Summary:** അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുതിർന്ന മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. തടവ് ശിക്ഷയ്ക്ക് പുറമെ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കാണിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്.

## Article Content

അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മുതിർന്ന മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. തടവ് ശിക്ഷയ്ക്ക് പുറമെ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കാണിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അദാനി ഗ്രൂപ്പിനെതിരെ രവി നായർ തുടർച്ചയായി ആരോപണങ്ങൾ പ്രചരിപ്പിച്ചുവെന്ന് കമ്പനി വാദിച്ചു. നിക്ഷേപകർക്കും പൊതുജനങ്ങൾക്കും ഇടയിൽ കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ശ്രമിച്ചതെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ ബോധിപ്പിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341301/case-filed-against-adani-group-for-making-defamatory-remarks-NEW)