---
title: "തിരുവല്ല സ്പാ ബലാത്സംഗ കേസ്; ഒരാൾ കൂടി പിടിയിൽ"
english_title: "Thiruvalla spa rape case; One more person arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341300/thiruvalla-spa-rape-case-one-more-person-arrested"
published_at: "2026-02-11T06:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698bd027575c8_1.jpg"
keywords: []
---

# തിരുവല്ല സ്പാ ബലാത്സംഗ കേസ്; ഒരാൾ കൂടി പിടിയിൽ

> **Lead Summary:** സ്പാ കേന്ദ്രത്തിലെ ബലാത്സംഗ കേസ് ഒരാളെ കൂടി പോലീസ് പിടികൂടി. തിരുവല്ല ചുമത്ര സ്വദേശിയായ പ്രശോഭ് ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. റാന്നിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

## Article Content

സ്പാ കേന്ദ്രത്തിലെ ബലാത്സംഗ കേസ് ഒരാളെ കൂടി പോലീസ് പിടികൂടി. തിരുവല്ല ചുമത്ര സ്വദേശിയായ പ്രശോഭ് ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. റാന്നിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കേസിലെ മുഖ്യപ്രതിയായ മനോജ് സുബിൻ, ബെർലിൻ ദാസ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ഒളിവിലായിരുന്ന നിരണം സ്വദേശി വരുൺ കുമാറിനെ ആലുവയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു.

കേസിൽ ഇനി സജിൻ, കിരൺ എന്നീ രണ്ട് പ്രതികളെ കൂടി കണ്ടെത്താനുണ്ട്. ഇവർ ബെംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341300/thiruvalla-spa-rape-case-one-more-person-arrested)