---
title: "സദ്യ വിഭവങ്ങളിൽ നിങ്ങളുടെ ഫേവറിറ്റ് അവിയൽ ആണോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ"
english_title: "How to prepare avial"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341294/how-to-prepare-avial"
published_at: "2026-02-10T23:36:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b73fff0294_24.jpg"
keywords: []
---

# സദ്യ വിഭവങ്ങളിൽ നിങ്ങളുടെ ഫേവറിറ്റ് അവിയൽ ആണോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

> **Lead Summary:** **ന**ളപാചകത്തിന്റെ പെരുമ വിളിച്ചോതുന്ന കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അവിയൽ. വൈവിധ്യമാർന്ന പച്ചക്കറികളുടെ പോഷകഗുണവും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും തനതായ ഗന്ധവും ഒത്തുചേരുന്ന ഈ വിഭവം രുചിയിലും ആരോഗ്യത്തിലും ഒരുപോലെ മുന്നിലാണ്. പച്ചക്കറികൾ അമിതമായി ഉടഞ്ഞുപോകാതെ, അരപ്പും പുളിയും പാകത്തിന് ചേർത്ത് തയ്യാറാക്കുന്ന ഈ സദ്യ സ്പെഷ്യൽ അവിയലിന്റെ റെസിപ്പി താഴെ നൽകുന്നു.

## Article Content

**ന**ളപാചകത്തിന്റെ പെരുമ വിളിച്ചോതുന്ന കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അവിയൽ. വൈവിധ്യമാർന്ന പച്ചക്കറികളുടെ പോഷകഗുണവും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും തനതായ ഗന്ധവും ഒത്തുചേരുന്ന ഈ വിഭവം രുചിയിലും ആരോഗ്യത്തിലും ഒരുപോലെ മുന്നിലാണ്. പച്ചക്കറികൾ അമിതമായി ഉടഞ്ഞുപോകാതെ, അരപ്പും പുളിയും പാകത്തിന് ചേർത്ത് തയ്യാറാക്കുന്ന ഈ സദ്യ സ്പെഷ്യൽ അവിയലിന്റെ റെസിപ്പി താഴെ നൽകുന്നു.

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ പച്ചക്കറികൾ ഒരേ നീളത്തിൽ അരിഞ്ഞെടുക്കണം. ചേന, ചേമ്പ്, മത്തങ്ങ, വെള്ളരിക്ക, കാരറ്റ്, പച്ചക്കായ, മുരിങ്ങക്കായ്, പടവലങ്ങ തുടങ്ങിയവ കുറഞ്ഞ അളവിൽ വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പാകത്തിന് വേവിക്കുക. പച്ചക്കറികൾ വെന്തു വരുമ്പോൾ ഇതിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, ചുവന്നുള്ളി എന്നിവ ചേർത്ത് തരുതരുപ്പായി ചതച്ചെടുത്ത അരപ്പ് ചേർക്കണം. പുളിക്കായി മാങ്ങയോ അല്ലെങ്കിൽ കട്ടത്തൈരോ ചേർത്ത് പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ വേവിച്ചെടുക്കാം. വെള്ളം പൂർണ്ണമായും വറ്റി പച്ചക്കറികളിൽ അരപ്പ് നന്നായി പിടിച്ചു കഴിയുമ്പോൾ തീ അണയ്ക്കാം. അവസാനം ധാരാളം കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും മുകളിൽ തൂവി കുറച്ചു നേരം അടച്ചു വെച്ചാൽ സദ്യ സ്റ്റൈലിൽ മണവും രുചിയുമുള്ള അവിയൽ തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341294/how-to-prepare-avial)