---
title: "തിരക്ക് ജീവനെടുത്തു; പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിക്ക് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം"
english_title: "Student falls from train on way to write exam, dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341290/student-falls-from-train-on-way-to-write-exam-dies-tragically"
published_at: "2026-02-10T23:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b6c316dcd6_20.jpg"
keywords: []
---

# തിരക്ക് ജീവനെടുത്തു; പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥിക്ക് ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

> **Lead Summary:** പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ ആദ്യ ദിനം മഹാരാഷ്ട്രയിൽ ദാരുണമായ ഒരു അപകടത്തിന് സാക്ഷ്യം വഹിച്ചു. പരീക്ഷാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന 18-കാരനായ വിദ്യാർത്ഥി ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

## Article Content

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ ആദ്യ ദിനം മഹാരാഷ്ട്രയിൽ ദാരുണമായ ഒരു അപകടത്തിന് സാക്ഷ്യം വഹിച്ചു. പരീക്ഷാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന 18-കാരനായ വിദ്യാർത്ഥി ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

താനെ ജില്ലയിലെ കൽവ-മുംബ്ര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ദോംബിവിലി സ്വദേശി സോഹം കാത്രെയാണ് അപകടത്തിൽപ്പെട്ടത്.

കൽവയിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനായി ട്രെയിനിൽ കയറിയതായിരുന്നു സോഹം. ട്രെയിനിൽ വൻ തിരക്കായതിനെ തുടർന്ന് വാതിൽക്കൽ നിന്നാണ് യാത്ര ചെയ്തിരുന്നത്.

ഇതിനിടയിൽ കാൽ തെന്നി പാളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് സീനിയർ ഇൻസ്പെക്ടർ അർച്ചന ദുശാനെ അറിയിച്ചു.

പത്തുമണിയോടെ റെയിൽവേ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ സോഹത്തെ കണ്ട വഴിയാത്രക്കാർ അധികൃതരെ വിവരമറിയിച്ചു. റെയിൽവേ പോലീസ് ഉടൻ സ്ഥലത്തെത്തി സോഹത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അന്ത്യം. സംഭവത്തിൽ പോലീസ് അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341290/student-falls-from-train-on-way-to-write-exam-dies-tragically)