---
title: "'ലൈസൻസിൽ പ്രിയ, പാസ്പോർട്ടിൽ ഷഹനാസ്', വിദേശയാത്രയടക്കം സംശയകരം, എംഎ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി"
english_title: "youth congress leader ma shahnas accused of identity fraud probe demanded by niyas malabari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341278/youth-congress-leader-ma-shahnas-accused-of-identity-fraud-probe-demanded-by-niyas-malabari-new"
published_at: "2026-02-10T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b4fb299248_ma_shahanas.jpg"
keywords: []
---

# 'ലൈസൻസിൽ പ്രിയ, പാസ്പോർട്ടിൽ ഷഹനാസ്', വിദേശയാത്രയടക്കം സംശയകരം, എംഎ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി

> **Lead Summary:** **കാസർഗോഡ് : ( **[www.truevisionnews.com]** )** രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യ വിമർശനവുമായി രംഗത്തുവന്ന യൂത്ത് കോൺഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വ്യാജ ഐഡി കാർഡ് ചമയ്ക്കൽ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാറി. വിഷയവുമായി ബന്ധപ്പെട്ട തെളിവുകളടക്കം സംസ്ഥാന പോലീസ് മേധിക്ക് പരാതി നൽകിയതായി നിയാസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.

## Article Content

**കാസർഗോഡ് : ( **[www.truevisionnews.com]** )** രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യ വിമർശനവുമായി രംഗത്തുവന്ന യൂത്ത് കോൺഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വ്യാജ ഐഡി കാർഡ് ചമയ്ക്കൽ ആരോപണവുമായി കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാറി. വിഷയവുമായി ബന്ധപ്പെട്ട തെളിവുകളടക്കം സംസ്ഥാന പോലീസ് മേധിക്ക് പരാതി നൽകിയതായി നിയാസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.

വ്യാജ പേരിൽ ഷഹനാസ് പല ഐഡി കാർഡുകളും കൈവശം സൂക്ഷിക്കുന്നുണ്ടെന്നും പതിവായി വിദേശ യാത്ര നടത്തുന്നതായും നിയാസ് പരാതിയിൽ ആരോപിക്കുന്നു. ചെറിയൊരു പബ്ലിക്കേഷൻ സ്ഥാപനം നടത്തുന്ന ഷഹനാസ് എങ്ങനെയാണ് ഇത്രയധികം വിദേശയാത്രകൾ നടത്തുന്നതെന്നും ഇതിനുപിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.

ഇതിനെ സംബന്ധിച്ച് രണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റുകളും നിയാസ് പങ്കുവെച്ചിട്ടുണ്ട്.

**ആദ്യ പോസ്റ്റ് ഇങ്ങനെയാണ്;**

'ഷഹനാസിന് പ്രിയ സിജീഷ് എന്ന വ്യക്തിയെ അറിയാമോ എന്നറിയില്ല. സിജീഷ് എന്നത് പ്രിയയുടെ ഭർത്താവിന്റെ പേരാണ്. മകളുടെ പേര് സിനി എന്നാണ്. ഒരു പ്രസാധന കമ്പനിയിൽ സിനി പാട്‌നറാണ്. പറഞ്ഞുവരുന്നത്, പ്രിയയുടെ കളഞ്ഞുകിട്ടിയ ഡ്രൈവിങ് ലൈസൻസ് കോപ്പിയിലെ ഫോട്ടോയ്ക്ക് ഷഹനാസിന്റെ മുഖസാദൃശ്യമുണ്ട്.

1986 ഏപ്രിൽ ഒമ്പതിനാണ് പ്രിയ ജനിച്ചത്. ഷഹനാസിന്റെയും പിറന്നാൾ അന്ന് തന്നെയാണ്. ചുരുക്കി പറഞ്ഞാൽ, ഷഹനാസും പ്രിയയും രണ്ടല്ല... രണ്ടും ഒന്നാണ്..

ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങി ഏതൊക്കെ വകുപ്പിനുള്ളത് ഉണ്ടെന്ന് നിയമ വിദഗ്ധർ പറയട്ടെ. ചെറിയൊരു തെളിവ് ആദ്യ കമന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ലൈസൻസ് ഇതിൽ ഉൾപ്പെടുത്താൻ നിർവ്വാഹമില്ല.'

**രണ്ടാമത്തെ പോസ്റ്റ്;**

'വ്യാജരേഖ ഉണ്ടാക്കൽ, വ്യാജ സർക്കാർ ഐഡന്റിറ്റി കാർഡുകൾ ഉണ്ടാക്കൽ, ഐഎഎസ് നേടിയെന്ന് വ്യാജ അവകാശവാദവുമായി കോളേജിനെ പറ്റിക്കൽ എന്നീ വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് ഫറോക്ക് സ്വദേശി ഡോ. സിജീഷിന്റെ ഭാര്യ എം.എ. ഷഹനാസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.'

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341278/youth-congress-leader-ma-shahnas-accused-of-identity-fraud-probe-demanded-by-niyas-malabari-new)