---
title: "'തെളിനീര് ഒഴുകുന്ന കേരളത്തിൽ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും കൊടും വിഷം കുത്തിവയ്ക്കുന്നു' - എം വി ഗോവിന്ദൻ"
english_title: "mv govindan fierce criticism against rss and jamaat e islami"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341231/mv-govindan-fierce-criticism-against-rss-and-jamaat-e-islami"
published_at: "2026-02-10T15:27:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b01a2081c0_mv_govindan.jpg"
keywords: []
---

# 'തെളിനീര് ഒഴുകുന്ന കേരളത്തിൽ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും കൊടും വിഷം കുത്തിവയ്ക്കുന്നു' - എം വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എൽ ഡി എഫിനെ കൈവിട്ടുവെന്നത് ആരോപണം മാത്രമാണ്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എൽ ഡി എഫിനെ കൈവിട്ടുവെന്നത് ആരോപണം മാത്രമാണ്.

എൽ ഡി എഫ് യാത്രയിൽ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം ഉണ്ട്. ജമാ അത്തെ ഇസ്ലാമി കൊടും വിഷമാണ്. ആർ എസ് എസും കൊടും വിഷമാണ്. തെളിനീര് ഒഴുകുന്ന കേരളത്തിൽ കൊടും വിഷം കലർത്തുന്നവരാണ് ഇവരെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായം സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും നന്നാക്കാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ശബരിമല കൊടിമരം മാറ്റുന്നതിൽ വലിയ പണപ്പിരിവ് നടന്നിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സ്വർണവും പിരിച്ചിട്ടുണ്ട്. അന്ന് ഭരണത്തിൽ കോൺഗ്രസാണ്. ദേവസ്വം പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമായിരുന്നു. സർക്കാർ ആരേയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചത് കേരളത്തിന്റെ ഭരണം പിടിക്കാനാണെന്ന് തുറന്നുസമ്മതിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിശാലമായ ലക്ഷ്യമാണ് വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണയ്ക്ക് പിന്നിലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പ്രസിഡന്റ് പാണക്കാട് മുനവറലി തങ്ങളും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണ സ്വീകരിക്കണമെന്നതാണ് യുഡിഎഫ് തീരുമാനം. അത് മറ്റുകാര്യങ്ങളിലുള്ള അഭിപ്രായങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ അനുസരിച്ചല്ല. മതരാഷ്ട്രവാദ ലക്ഷ്യം തങ്ങള്‍ക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ്. അവര്‍ക്കില്ലാത്ത ലക്ഷ്യം ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ നമ്മളെന്തിനാണ് വേവലാതിപ്പെടുന്നത്.

ജമാഅത്തെ ഇസ്ലാമി ചെറിയ സംഘടനയാണ്. അവര്‍ വിചാരിച്ചാല്‍ ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ കഴിയില്ല. വര്‍ത്തമാനകാലത്ത് രാജ്യം നേരിടുന്ന പ്രതിസന്ധി മറച്ചുവയ്ക്കാനാണ് ഒരിക്കലും നടക്കാന്‍ സാധ്യതിയില്ലാത്ത കാര്യം ചര്‍ച്ചചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള സമസ്തയുടെ നിലപാട് അവരുടെ അഭിപ്രായമാണ്. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ടിയും രണ്ട് സംഘടനകളാണ്. എസ്ഡിപിഐ കേരളത്തില്‍ നടത്തിയ അക്രമങ്ങളോട് യോജിക്കാന്‍ കഴിയില്ല.

ആനിലയില്‍ വെല്‍ഫെയര്‍ പാര്‍ടി കേരളത്തില്‍ ചര്‍ച്ചയായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുതവണ വ്യവസ്ഥ പാലിക്കേണ്ടതില്ല. കഴിവുള്ളവര്‍ വീണ്ടും മത്സരിക്കും. മെറിറ്റ് നോക്കിയാണ് ഇത് തീരുമാനിക്കGകയെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ഇസ്മയില്‍ വയനാട്, സീനിയര്‍ വൈസ് പ്രസിഡ‍ന്റ് മുജീബ് കാടേരി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341231/mv-govindan-fierce-criticism-against-rss-and-jamaat-e-islami)