---
title: "ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 1.20 ലക്ഷത്തിലേറെ; സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല"
english_title: "kerala gold rate today 10 02 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341163/kerala-gold-rate-today-10-02-2026"
published_at: "2026-02-10T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698abf4725b12_gold_rate.jpg"
keywords: []
---

# ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 1.20 ലക്ഷത്തിലേറെ; സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 1,15,800 രൂപയില്‍ തുടരുകയാണ് പവന്‍ വില. ഗ്രാമിന് 14,475 രൂപയാണ്. അതേസമയം, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി നല്‍കി ആഭരണം വാങ്ങുമ്പോള്‍ വില 1.20 ലക്ഷത്തിനും മുകളിലാകും.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 1,15,800 രൂപയില്‍ തുടരുകയാണ് പവന്‍ വില. ഗ്രാമിന് 14,475 രൂപയാണ്. അതേസമയം, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂടി നല്‍കി ആഭരണം വാങ്ങുമ്പോള്‍ വില 1.20 ലക്ഷത്തിനും മുകളിലാകും.

വന്‍ കുതിപ്പിനൊടുവില്‍ ജനുവരി അവസാനത്തോടെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയിലെത്തി. എന്നാല്‍, പിന്നീടുള്ള ഒരാഴ്ചയില്‍ 7880 രൂപയുടെ വര്‍ധനവുണ്ടായി.

ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് ആഗോളവിപണിയില്‍ വന്‍തോതില്‍ വിലയിടിഞ്ഞത്. ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ തളര്‍ത്തി.

ആഗോളവിപണിയില്‍ തിരിച്ചുവരവിന്റെ പാതയിലുള്ള സ്വര്‍ണം ട്രോയ് ഔണ്‍സിന് 5024 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം ചെയ്യുന്നത്. വെള്ളിയും കനത്ത ഇടിവില്‍ നിന്ന് ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 81.4 ഡോളര്‍എന്ന നിലയിലായി. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണികളിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും ഉയര്‍ച്ചയുണ്ടായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341163/kerala-gold-rate-today-10-02-2026)