---
title: "ലൈംഗികാതിക്രമ കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു"
english_title: "Sexual assault case: Police file chargesheet against P.T. Kunjumuhammed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341137/sexual-assault-case-police-file-chargesheet-against-pt-kunjumuhammed"
published_at: "2026-02-10T07:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a8d8e8998b_5.jpg"
keywords: []
---

# ലൈംഗികാതിക്രമ കേസ്: പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

> **Lead Summary:** ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

## Article Content

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ ആറ് സാക്ഷികളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബർ 6-ന് തിരുവനന്തപുരത്ത് ചലച്ചിത്രമേളയ്ക്കിടെ ഹോട്ടൽ മുറിയിൽ വെച്ച് സംവിധായകൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും പരാതിക്കാരിക്ക് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം.

കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341137/sexual-assault-case-police-file-chargesheet-against-pt-kunjumuhammed)