---
title: "ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്; വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് നിശ്ചയിക്കും"
english_title: "Sabarimala flagpole reconstruction irregularities; Vigilance investigation team to be appointed today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341135/sabarimala-flagpole-reconstruction-irregularities-vigilance-investigation-team-to-be-appointed-today"
published_at: "2026-02-10T06:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a87263fe1e_3.jpg"
keywords: []
---

# ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്; വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് നിശ്ചയിക്കും

> **Lead Summary:** കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ സ്വർണശേഖരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും

## Article Content

കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ സ്വർണശേഖരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും

 ഒരു എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. വിജിലൻസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നടപടികൾ.

2017-ൽ കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ശേഖരിച്ച സ്വർണത്തിന്റെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സ്വർണ്ണത്തിന്റെ അളവിൽ ക്രമക്കേട് നടന്നതായി പ്രാഥമികമായി ബോധ്യപ്പെട്ടാൽ കേസെടുത്ത് മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

നിലവിൽ ദേവസ്വം വിജിലൻസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും കൈവശമുള്ള നിർമ്മാണ രേഖകൾ സംസ്ഥാന വിജിലൻസ് ഏറ്റെടുക്കും.

വരുംദിവസങ്ങളിൽ സ്വർണം നൽകിയവരുടെ വിവരങ്ങളും രേഖകളും വിശദമായി പരിശോധിക്കാനാണ് വിജിലൻസ് നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341135/sabarimala-flagpole-reconstruction-irregularities-vigilance-investigation-team-to-be-appointed-today)