---
title: "ഭരണത്തുടർച്ച ഇടത് സഹയാത്രികർ പോലും ആഗ്രഹിക്കുന്നില്ല - വി ഡി സതീശൻ"
english_title: "Even Left colleagues do not want a succession of governments - VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341133/even-left-colleagues-do-not-want-a-succession-of-governments-vd-satheesan"
published_at: "2026-02-10T06:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a7dd43dafc_1.jpg"
keywords: []
---

# ഭരണത്തുടർച്ച ഇടത് സഹയാത്രികർ പോലും ആഗ്രഹിക്കുന്നില്ല - വി ഡി സതീശൻ

> **Lead Summary:** കേരളത്തിലെ ഇടത് സർക്കാർ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്ന് തീവ്ര വലതുപക്ഷ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'പുതുയുഗ യാത്ര'യുടെ ഭാഗമായി തലശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കേരളത്തിലെ ഇടത് സർക്കാർ കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്ന് തീവ്ര വലതുപക്ഷ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'പുതുയുഗ യാത്ര'യുടെ ഭാഗമായി തലശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘ്പരിവാർ ശൈലിയിലാണ് നിലവിൽ സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. യാത്രയുടെ ഭാഗമായി വിവിധ മേഖലകളിലുള്ളവരുമായി നടത്തിയ ചർച്ചകളിൽ നിന്ന് ഭരണകൂടത്തിന്റെ അഭാവം മൂലമുള്ള ജനകീയ പ്രശ്നങ്ങളാണ് പുറത്തുവരുന്നതെന്ന് സതീശൻ പറഞ്ഞു.

കാർഷിക മേഖലയിലെ തകർച്ചയും വന്യജീവി ആക്രമണങ്ങളും കർഷകരെ ദുരിതത്തിലാക്കി. വികസന മുരടിപ്പ് എങ്ങും പ്രകടമാണ്. ഇടതുപക്ഷ ചിന്താഗതിക്കാർ പോലും ഇനിയൊരു തുടർഭരണം ആഗ്രഹിക്കാത്ത സാഹചര്യമാണുള്ളത്.

സർക്കാരിനെതിരെയുള്ള കവി സച്ചിദാനന്ദന്റെ പ്രതികരണം യു.ഡി.എഫ് ഉയർത്തുന്ന നിലപാടുകൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാഫി പറമ്പിൽ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ തുടങ്ങിയ നേതാക്കളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341133/even-left-colleagues-do-not-want-a-succession-of-governments-vd-satheesan)