---
title: "'എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ല' - എം.വി. ശ്രേയാംസ്‌കുമാർ"
english_title: "'Leaving LDF is not on RJD's agenda at present' - M.V. Shreyamskumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341129/leaving-ldf-is-not-on-rjds-agenda-at-present-mv-shreyamskumar"
published_at: "2026-02-09T23:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a21d68c216_22.jpg"
keywords: []
---

# 'എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ ആര്‍ജെഡിയുടെ അജണ്ടയില്‍ ഇല്ല' - എം.വി. ശ്രേയാംസ്‌കുമാർ

> **Lead Summary:** എൽ.ഡി.എഫ് വിടുക എന്നത് നിലവിൽ ആർ.ജെ.ഡിയുടെ ആലോചനയിലില്ലെന്ന് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ.

## Article Content

എൽ.ഡി.എഫ് വിടുക എന്നത് നിലവിൽ ആർ.ജെ.ഡിയുടെ ആലോചനയിലില്ലെന്ന് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ.

എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിലുണ്ടായ അച്ചടക്കമില്ലായ്മ പാർട്ടിയുടെ പരാജയത്തിന് കാരണമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പലയിടങ്ങളിലും ഇടതുമുന്നണി പ്രവർത്തകർ ആർ.ജെ.ഡി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ വോട്ട് മറിച്ചതായും വിമതരെയും സ്വതന്ത്രരെയും സഹായിച്ചതായും അദ്ദേഹം ആരോപിച്ചു.

മുന്നണി മര്യാദകൾ പാലിക്കുന്നതിൽ സി.പി.ഐ.എം നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ശ്രേയാംസ്‌കുമാർ ചൂണ്ടിക്കാട്ടി.

അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ ആർ.ജെ.ഡിക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ നിലവിലെ നേതൃത്വം തയ്യാറാകണം.

തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ പാർട്ടിയുടെ കരുത്തിനനുസരിച്ചുള്ള പരിഗണന ലഭിക്കുന്നില്ല. സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന ആർ.ജെ.ഡി നിലവിൽ മുന്നണിയിൽ അനീതി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരു തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നും ശ്രേയാംസ്‌കുമാർ ഇതോടൊപ്പം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341129/leaving-ldf-is-not-on-rjds-agenda-at-present-mv-shreyamskumar)