---
title: "അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതി; പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം"
english_title: "Ambalapuzha – Alappuzha track doubling project; Railway administration approves revised estimate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341128/ambalapuzha-alappuzha-track-doubling-project-railway-administration-approves-revised-estimate"
published_at: "2026-02-09T23:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a1fcdf226a_21.jpg"
keywords: []
---

# അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതി; പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം

> **Lead Summary:** ന്യൂഡൽഹി: അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അംഗീകാരം നൽകി. 324.16 കോടി രൂപയുടെ അടങ്കൽ തുകയ്ക്കാണ് കേന്ദ്ര റെയിൽവേ ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്.

## Article Content

ന്യൂഡൽഹി: അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ ബോർഡ് അംഗീകാരം നൽകി. 324.16 കോടി രൂപയുടെ അടങ്കൽ തുകയ്ക്കാണ് കേന്ദ്ര റെയിൽവേ ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്.

ഇതോടെ ഏറെക്കാലമായി മുടങ്ങിക്കിടന്ന പാത ഇരട്ടിപ്പിക്കൽ നടപടികൾക്ക് പുതിയ ജീവൻ ലഭിച്ചു. ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ദൂരമാണ് ആദ്യ ഘട്ടത്തിൽ ഇരട്ടിപ്പിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് റെയിൽവേ ഉടൻ പുറപ്പെടുവിക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. എറണാകുളം - കായംകുളം തീരദേശ പാതയിലെ യാത്രാക്ലേശം പരിഹരിക്കാൻ ഈ പദ്ധതി പൂർത്തിയാകുന്നത് വലിയ സഹായമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341128/ambalapuzha-alappuzha-track-doubling-project-railway-administration-approves-revised-estimate)