---
title: "പാരിപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച് ഉടമയ്ക്ക് പിഴ വരുത്തിച്ച പ്രതി സ്റ്റേഷനിൽ കീഴടങ്ങി"
english_title: "The accused who stole a bike in Paripally and fined the owner surrendered at the station."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341121/the-accused-who-stole-a-bike-in-paripally-and-fined-the-owner-surrendered-at-the-station"
published_at: "2026-02-09T22:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a0de48fd8f_18.jpg"
keywords: []
---

# പാരിപ്പള്ളിയിൽ ബൈക്ക് മോഷ്ടിച്ച് ഉടമയ്ക്ക് പിഴ വരുത്തിച്ച പ്രതി സ്റ്റേഷനിൽ കീഴടങ്ങി

> **Lead Summary:** പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കറങ്ങി ഉടമയ്ക്ക് 'പിഴ' ശിക്ഷ വാങ്ങിച്ച് നൽകിയ കള്ളൻ ഒടുവിൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചിറയിൻകീഴ് സ്വദേശി സുനിത്താണ് മോഷ്ടിച്ച വാഹനവുമായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

## Article Content

പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കറങ്ങി ഉടമയ്ക്ക് 'പിഴ' ശിക്ഷ വാങ്ങിച്ച് നൽകിയ കള്ളൻ ഒടുവിൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചിറയിൻകീഴ് സ്വദേശി സുനിത്താണ് മോഷ്ടിച്ച വാഹനവുമായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ജനുവരി 30-നാണ് സുനിത്ത് ബൈക്ക് കവർന്നത്. മോഷണത്തിന് ശേഷം ഇയാൾ ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതോടെ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ ചിത്രം പതിഞ്ഞു.

ഇതോടെ മോഷണം പോയ ബൈക്കിന്റെ ഉടമയ്ക്ക് തുടർച്ചയായി രണ്ട് തവണ പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചു. ചലാനിലെ ചിത്രം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു.

പിടിയിലാകുമെന്ന് ഉറപ്പായതോടെ ബൈക്കുമായി പ്രതി സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാൾക്ക് മറ്റു മോഷണക്കേസുകളിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341121/the-accused-who-stole-a-bike-in-paripally-and-fined-the-owner-surrendered-at-the-station)