---
title: "ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി"
english_title: "Supreme Court directs banks to prevent online frauds including digital arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341106/supreme-court-directs-banks-to-prevent-online-frauds-including-digital-arrest"
published_at: "2026-02-09T19:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989ede2d2dff_14.jpg"
keywords: []
---

# ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി

> **Lead Summary:** ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം.

## Article Content

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം.

ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ അസ്വാഭാവികമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഉടമകളെ വിവരമറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇതിനായി നൂതനമായ സാങ്കേതിക വിദ്യകൾ ബാങ്കുകൾ വികസിപ്പിച്ചെടുക്കണം. ഉപഭോക്താക്കളുടെ സമ്പാദ്യത്തിന് സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത ബാങ്കുകൾക്കുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

ചെറിയ തുകകൾ മാത്രം ഇടപാട് നടക്കാറുള്ള പെൻഷൻ അക്കൗണ്ടുകളിൽ നിന്നും മറ്റും പെട്ടെന്ന് വൻ തുകകൾ പിൻവലിക്കപ്പെടുന്നത് ബാങ്കുകൾ പ്രത്യേകം ശ്രദ്ധിക്കണം.

പ്രായമായ ദമ്പതികളും ചെറുകിട വ്യാപാരികളും തങ്ങളുടെ ജീവിതകാലം മുഴുവൻ സമ്പാദിച്ച തുകയാണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു.

തട്ടിപ്പുകൾ തടയാൻ ആർ.ബി.ഐ നടപടികൾ തുടങ്ങിയതായും ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

സൈബർ തട്ടിപ്പുകളോട് പൊതു-സ്വകാര്യ ബാങ്കുകൾ വേണ്ടത്ര വേഗത്തിൽ പ്രതികരിക്കാത്തതിലും കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341106/supreme-court-directs-banks-to-prevent-online-frauds-including-digital-arrest)