---
title: "സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവായി"
english_title: "Relief for government employees and pensioners Order to pay first installment of DA and DR along with this month's salary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341079/relief-for-government-employees-and-pensioners-order-to-pay-first-installment-of-da-and-dr-along-with-this-months-salary"
published_at: "2026-02-09T16:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989b90ae42e9_cash.jpg"
keywords: []
---

# സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവായി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു നൽകാൻ ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു നൽകാൻ ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും.

ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ​ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും.

അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശിക പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. 12ാം ശമ്പള പരിഷ്കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341079/relief-for-government-employees-and-pensioners-order-to-pay-first-installment-of-da-and-dr-along-with-this-months-salary)