---
title: "സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർച്ചുഗൽ പ്രസിഡന്റായി"
english_title: "Socialist leader Antonio Jose Seguro becomes president of Portugal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341076/socialist-leader-antonio-jose-seguro-becomes-president-of-portugal"
published_at: "2026-02-09T15:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989b43c136dc_12.jpg"
keywords: []
---

# സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർച്ചുഗൽ പ്രസിഡന്റായി

> **Lead Summary:** ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പോർച്ചുഗലിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അധികാരത്തിലേക്ക് തിരിച്ചെത്തുന്നു.

## Article Content

ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പോർച്ചുഗലിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അധികാരത്തിലേക്ക് തിരിച്ചെത്തുന്നു.

ഞായറാഴ്ച നടന്ന നിർണ്ണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പോർച്ചുഗൽ പ്രസിഡന്റായി.

ആകെ എണ്ണിയ വോട്ടുകളിൽ 66 ശതമാനവും നേടിയാണ് സെഗുറോ പോർച്ചുഗലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തീവ്ര വലതുപക്ഷ പാർട്ടിയായ 'ചേഗ'യുടെ സ്ഥാനാർത്ഥി ആൻഡ്രേ വെഞ്ചുറയ്ക്ക് 34 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

സോഷ്യലിസ്റ്റ് അനുഭാവികൾക്ക് പുറമെ മിതവാദികളായ കൺസർവേറ്റീവ് വോട്ടർമാരുടെ പിന്തുണ കൂടി ഉറപ്പാക്കാൻ കഴിഞ്ഞതാണ് സെഗുറോയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.

നിലവിലെ പ്രസിഡന്റ് മാഴ്സലോ റിബേലോ ഡിസൂസയുടെ പിൻഗാമിയായിട്ടാകും അദ്ദേഹം ചുമതലയേൽക്കുക. ദൈനംദിന ഭരണകാര്യങ്ങളിൽ പ്രധാനമന്ത്രിക്കാണ് കൂടുതൽ അധികാരമെങ്കിലും, പാർലമെന്റ് പിരിച്ചുവിടാനും പുതിയ നിയമങ്ങളിൽ വീറ്റോ അധികാരം ഉപയോഗിക്കാനും പ്രസിഡന്റിന് സാധിക്കും. 

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയ ശക്തിയായി ആൻഡ്രേ വെഞ്ചുറയുടെ പാർട്ടി വളർന്നത് പോർച്ചുഗൽ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341076/socialist-leader-antonio-jose-seguro-becomes-president-of-portugal)