---
title: "'രണ്ടാം ഭാര്യയും അമ്മയും ജീവിക്കാൻ അനുവദിക്കുന്നില്ല'; വിഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി"
english_title: "Second wife and mother don't let me live Young man commits suicide by posting video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341068/second-wife-and-mother-dont-let-me-live-young-man-commits-suicide-by-posting-video"
published_at: "2026-02-09T15:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989ad1843577_hanged_suicide.jpg"
keywords: []
---

# 'രണ്ടാം ഭാര്യയും അമ്മയും ജീവിക്കാൻ അനുവദിക്കുന്നില്ല'; വിഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരം വിളവൂർക്കലിൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പ്രദീപ് ആണ് ജീവനൊടുക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇട്ട ശേഷം കാർപോർച്ചിൽ തൂങ്ങി മരിക്കുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരം വിളവൂർക്കലിൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പ്രദീപ് ആണ് ജീവനൊടുക്കിയത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇട്ട ശേഷം കാർപോർച്ചിൽ തൂങ്ങി മരിക്കുകയായിരുന്നു.

രണ്ടാം ഭാര്യയും അമ്മയും വർക്ക് ഷോപ്പ് ഉടമയും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്. അപകടത്തിൽപ്പെട്ട് കഴിഞ്ഞ ഒന്നര മാസമായി പ്രദീപ് ചികിത്സയിലായിരുന്നു. ഈസമയം ഭാര്യ ഒരു തരത്തിലും സഹായിച്ചില്ലെന്നും തന്റെ അച്ഛനോട് മാപ്പ് പറയുന്നതായും കുറിപ്പിലുണ്ട്.

തച്ചോട്ട് കാവിൽ ഹോട്ടൽ നടത്തുകയായിരുന്ന പ്രദീപിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുറിപ്പിലുണ്ട്. ഫോൺ തുറക്കേണ്ട മാതൃകയും പണം കൊടുക്കാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മലയിൻകീഴ് പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341068/second-wife-and-mother-dont-let-me-live-young-man-commits-suicide-by-posting-video)