---
title: "മോദി-ട്രംപ് കൂട്ടുകെട്ടിനിടെ പാകിസ്ഥാനെ ചേർത്തുപിടിച്ച് പുടിൻ; സുരക്ഷാ സഹകരണത്തിന് മോസ്കോ തയ്യാർ"
english_title: "Putin embraces Pakistan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341048/putin-embraces-pakistan"
published_at: "2026-02-09T14:12:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69899e29258ea_tru9.jpg"
keywords: []
---

# മോദി-ട്രംപ് കൂട്ടുകെട്ടിനിടെ പാകിസ്ഥാനെ ചേർത്തുപിടിച്ച് പുടിൻ; സുരക്ഷാ സഹകരണത്തിന് മോസ്കോ തയ്യാർ

> **Lead Summary:** **[ **ഇസ്ലാമാബാദിലെ ഷിയാ മുസ്ലീം പള്ളിയിലുണ്ടായ മാരകമായ ചാവേർ സ്ഫോടനത്തെ അപലപിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു.

## Article Content

**[ **ഇസ്ലാമാബാദിലെ ഷിയാ മുസ്ലീം പള്ളിയിലുണ്ടായ മാരകമായ ചാവേർ സ്ഫോടനത്തെ അപലപിച്ചുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു.

ഭീകരാക്രമണത്തെ 'മൃഗീയം' എന്ന് വിശേഷിപ്പിച്ച പുടിൻ, സുരക്ഷാ വിഷയങ്ങളിലും ഭീകരവിരുദ്ധ പോരാട്ടങ്ങളിലും പാകിസ്ഥാന് മോസ്കോയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 170-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യ അമേരിക്കയുമായി വ്യാപാര കരാറുകളിലടക്കം ഒപ്പിട്ട് ഡോണാൾഡ് ട്രംപുമായി കൂടുതൽ അടുക്കുന്ന സാഹചര്യത്തിലാണ്, പാകിസ്ഥാനുമായുള്ള സഹകരണം ശക്തമാക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്.

സുരക്ഷാ കാര്യങ്ങളിൽ ഇസ്ലാമാബാദുമായി കൈകോർക്കാനുള്ള മോസ്കോയുടെ നീക്കം വരുംദിവസങ്ങളിൽ ഇന്ത്യക്ക് നയതന്ത്രപരമായ വെല്ലുവിളിയായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. ഇസ്ലാമാബാദിലെ തെർലൈ ഇമാംബർഗയിലുണ്ടായ ഈ സ്ഫോടനം വലിയ സുരക്ഷാ വീഴ്ചയായാണ് പാക് രാഷ്ട്രീയ നേതൃത്വം കണക്കാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341048/putin-embraces-pakistan)