---
title: "'രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം', കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി"
english_title: "The allegation of receiving two crores is false Anto Antony says he will take legal action against KP Udayabhanu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341044/the-allegation-of-receiving-two-crores-is-false-anto-antony-says-he-will-take-legal-action-against-kp-udayabhanu"
published_at: "2026-02-09T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69899c0121fb9_anto_antony.jpg"
keywords: []
---

# 'രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം', കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** )** സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എംപി. തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്നും ആന്റോ ആൻറണി എംപി പറഞ്ഞു.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** )** സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എംപി. തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്നും ആന്റോ ആൻറണി എംപി പറഞ്ഞു.

ആദ്യ ആരോപണം പൊളിഞ്ഞപ്പോൾ നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്. രാജു എൽഡിഎഫ് ഘടകകക്ഷിയിൽ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്നു രാജു പറഞ്ഞത് വ്യാജ ആരോപണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

കെപി ഉദയഭാനുവോ എൻഎം രാജുവോ താൻ രണ്ടുകോടി വാങ്ങിയതിന്റെ രേഖ പുറത്തുവിടണമെന്നും ആൻ്റോ ആൻ്റണി എംപി ആവശ്യപ്പെട്ടു. ഒരുപാട് സത്യങ്ങൾ പുറത്തു വരാനുണ്ടെന്ന് മന്ത്രി വീണാ ജോർജിനും ആൻ്റോ ആൻ്റണി മുന്നറിയിപ്പ് നൽകി. വീണ ജോർജ് കാത്തിരിക്കണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

12 വർഷം മുൻപ് സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരം ഒരുക്കിയത് താൻ അല്ല. കർണാടകയിൽ നിന്നുള്ള നേതാക്കളാണ്. എസ്ഐടി അത് കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും കുറ്റപത്രം വരുമ്പോൾ മനസ്സിലാകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341044/the-allegation-of-receiving-two-crores-is-false-anto-antony-says-he-will-take-legal-action-against-kp-udayabhanu)