---
title: "പണത്തിനായി അന്യപുരുഷൻമാർക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് ഭർതൃകുടുംബം; 22-കാരിയായ യുവതി ജീവനൊടുക്കി"
english_title: "22 year old woman commits suicide after being forced to share bed with other men for money by in-laws"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341040/22-year-old-woman-commits-suicide-after-being-forced-to-share-bed-with-other-men-for-money-by-in-laws"
published_at: "2026-02-09T13:43:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69899749a6d1c_suicide.jpg"
keywords: []
---

# പണത്തിനായി അന്യപുരുഷൻമാർക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് ഭർതൃകുടുംബം; 22-കാരിയായ യുവതി ജീവനൊടുക്കി

> **Lead Summary:** **ബം​ഗളൂരു: ( **[www.truevisionnews.com]** )** അന്യപുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടാൻ ഭർതൃ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് യുവതി ജീവനാെടുക്കി. കർണാടകയിലെ ബിദാർ ജില്ലയിലെ ബസവകല്യാൺ പട്ടണത്തിലാണ് സംഭവം. ഭല്‍കി സ്വദേശിയായ അഞ്ജനബായ് ആണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്.

## Article Content

**ബം​ഗളൂരു: ( **[www.truevisionnews.com]** )** അന്യപുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടാൻ ഭർതൃ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് യുവതി ജീവനാെടുക്കി. കർണാടകയിലെ ബിദാർ ജില്ലയിലെ ബസവകല്യാൺ പട്ടണത്തിലാണ് സംഭവം. ഭല്‍കി സ്വദേശിയായ അഞ്ജനബായ് ആണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്.

ബസവകല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടീലിനെ 2022ലാണ് യുവതി വിവാഹം കഴിച്ചത്. ബസവകല്യാണിലെ ഓം കോളനിയിലെ ഇവരുടെ വീട്ടിലാണ് അഞ്ജന കുഞ്ഞുമായി കഴിഞ്ഞിരുന്നത്. ഈ വീടിനുള്ളിൽ തന്നെയാണ് അഞ്ജന ജീവനൊടുക്കിയതും.

കഴിഞ്ഞയാഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് അഞ്ജനയുടെ പിതാവ് വിജയകുമാര്‍ മൊഴി നൽകി. ആളുകളെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുവരുമെന്നും അവരുമായി കിടക്ക പങ്കിടണം, പണം കിട്ടുമെന്നും മകളോട് പറഞ്ഞുവെന്നും പിതാവ് വെളിപ്പെടുത്തി. മകള്‍ ഇതിന് തയാറല്ലെന്ന് പറഞ്ഞതോടെ യുവതിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് വിജയകുമാര്‍ പറഞ്ഞു

അഞ്ജനയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ശേഖര്‍, ശേഖറിന്‍റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341040/22-year-old-woman-commits-suicide-after-being-forced-to-share-bed-with-other-men-for-money-by-in-laws)