---
title: "നടുക്കം.....! അമ്മയുടെ സ്വകാര്യചിത്രം പകര്‍ത്തി മകള്‍ കാമുകന് അയച്ചു നല്‍കി, മകള്‍ക്കും മകളുടെ കാമുകനുമെതിരെ കേസ്"
english_title: "Daughter copies mother's private photo and sends it to boyfriend case filed against daughter and daughter's boyfriend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341038/daughter-copies-mothers-private-photo-and-sends-it-to-boyfriend-case-filed-against-daughter-and-daughters-boyfriend"
published_at: "2026-02-09T13:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698996178e50e_case.jpg"
keywords: []
---

# നടുക്കം.....! അമ്മയുടെ സ്വകാര്യചിത്രം പകര്‍ത്തി മകള്‍ കാമുകന് അയച്ചു നല്‍കി, മകള്‍ക്കും മകളുടെ കാമുകനുമെതിരെ കേസ്

> **Lead Summary:** **( **[www.truevisionnews.com]** ) **അമ്മയുടെ നഗ്നചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി കാമുകന് ഫോണ്‍ വഴി അയച്ചു നല്‍കിയ സംഭവത്തില്‍ മകള്‍ക്കെതിരെ കേസ്. ബെംഗളൂരുവിലാണ് സംഭവം. മകള്‍ക്കും മകളുടെ കാമുകനുമെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കി.

## Article Content

**( **[www.truevisionnews.com]** ) **അമ്മയുടെ നഗ്നചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി കാമുകന് ഫോണ്‍ വഴി അയച്ചു നല്‍കിയ സംഭവത്തില്‍ മകള്‍ക്കെതിരെ കേസ്. ബെംഗളൂരുവിലാണ് സംഭവം. മകള്‍ക്കും മകളുടെ കാമുകനുമെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കി.

പഠനാവശ്യത്തിനായി വില കൂടിയ ഫോണ്‍ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു. എന്നാല്‍ ഒരുമാസമായി മകള്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നതും ഇതുവരെ കേട്ടുപരിചയം പോലുമില്ലാത്ത ഒരാളുമായി സംസാരിക്കുന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

കഴിഞ്ഞ ദിവസം മകള്‍ കുളിക്കാന്‍ കയറിയതോടെ യുവതി മകളുടെ ഫോണ്‍ എടുത്തു പരിശോധിച്ചു. അപ്പോഴാണ് തന്‍റെയും ബന്ധുവായ മറ്റൊരു സ്ത്രീയുടെയും തീര്‍ത്തും സ്വകാര്യമായ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തിയിരിക്കുന്നതും അത് യുവാവിന് അയച്ച് കൊടുത്തതായും കണ്ടെത്തിയത്. ഈ യുവാവിനെ ദിവസങ്ങള്‍ക്ക് മുന്‍പ് മകള്‍ വിവാഹം കഴിച്ചതിന്‍റെ തെളിവും മാതാപിതാക്കള്‍ക്ക് ലഭിച്ചു.

സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മകളുടെയും കാമുകന്‍റെയും ഫോണുകള്‍ പിടിച്ചെടുത്തു. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പിന്നീട് കടക്കുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341038/daughter-copies-mothers-private-photo-and-sends-it-to-boyfriend-case-filed-against-daughter-and-daughters-boyfriend)