---
title: "ചിയ സീഡ് വെറുതെ വെള്ളത്തിൽ കലക്കി കുടിക്കരുതേ; പരമാവധി ഗുണം ലഭിക്കാൻ ഈ രീതി പരീക്ഷിക്കൂ!"
english_title: "How to use chia seeds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341025/how-to-use-chia-seeds"
published_at: "2026-02-09T12:56:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69898c787d385_HEALTH.jpg"
keywords: []
---

# ചിയ സീഡ് വെറുതെ വെള്ളത്തിൽ കലക്കി കുടിക്കരുതേ; പരമാവധി ഗുണം ലഭിക്കാൻ ഈ രീതി പരീക്ഷിക്കൂ!

> **Lead Summary:** **[**ആരോഗ്യസംരക്ഷണത്തിൽ ചിയ സീഡുകൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന നാരുകളുടെ കലവറയാണ് ഈ കുഞ്ഞു വിത്തുകൾ.

## Article Content

**[**ആരോഗ്യസംരക്ഷണത്തിൽ ചിയ സീഡുകൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന നാരുകളുടെ കലവറയാണ് ഈ കുഞ്ഞു വിത്തുകൾ.

എന്നാൽ ഇവ വെറുതെ വെള്ളത്തിൽ കലക്കി കുടിക്കുന്നതിനേക്കാൾ ഗുണപ്രദമായ മറ്റൊരു രീതിയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹാബ് പറയുന്നതനുസരിച്ച്, ചിയ സീഡ് തൈരിൽ ചേർത്ത് കഴിക്കുന്നതാണ് കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

ചിയ സീഡ് വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ പ്രധാനമായും നാരുകളും ജലാംശവുമാണ് ശരീരത്തിന് ലഭിക്കുന്നത്. എന്നാൽ ഇത് തൈരുമായി സംയോജിപ്പിക്കുമ്പോൾ ഗുണങ്ങൾ ഇരട്ടിയാകുന്നു. ചിയ സീഡിലെ പ്രീബയോട്ടിക് നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുമ്പോൾ, തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയകൾ ദഹനപ്രക്രിയയെ സുഗമമാക്കുന്നു.

കൂടാതെ, തൈരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകും. വൻകുടലിലെ ക്യാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ തൈരിൽ ചേർത്ത് കഴിക്കുന്നത് സഹായിക്കുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341025/how-to-use-chia-seeds)