---
title: "നേഴ്സിംഗ് വിദ്യാർത്ഥിയായ 19-കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "19 year old nursing student found dead in bedroom at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340994/19-year-old-nursing-student-found-dead-in-bedroom-at-home"
published_at: "2026-02-09T11:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989780132611_hanged.jpg"
keywords: []
---

# നേഴ്സിംഗ് വിദ്യാർത്ഥിയായ 19-കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** ) **തിരുവല്ല കുറ്റൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** ) **തിരുവല്ല കുറ്റൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

തമിഴ്നാട്ടിലെ നേഴ്സിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ആരോൺ. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോൺ കഴിഞ്ഞ രണ്ടു ദിവസമായി തകരാറിലായിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആരോണിന്റെ മാതാവ് കഴിഞ്ഞ ഒരു മാസക്കാലമായി കാനഡയിൽ ആണുള്ളത്.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340994/19-year-old-nursing-student-found-dead-in-bedroom-at-home)