---
title: "കുളത്തിനടുത്ത് നായകളുടെ കുര കേട്ടെത്തിയ നാട്ടുകാർ കണ്ടത് ആറ് വയസ്സുകാരിയുടെ മൃതദേഹം; പ്രതി പിടിയിൽ"
english_title: "Six-year-old girl brutally raped and murdered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340977/six-year-old-girl-brutally-raped-and-murdered"
published_at: "2026-02-09T10:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69896c85259e9_tru7.jpg"
keywords: []
---

# കുളത്തിനടുത്ത് നായകളുടെ കുര കേട്ടെത്തിയ നാട്ടുകാർ കണ്ടത് ആറ് വയസ്സുകാരിയുടെ മൃതദേഹം; പ്രതി പിടിയിൽ

> **Lead Summary:** **ധർബംഗ: [ **ബിഹാറിലെ ധർബംഗയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ, സമീപത്തെ കുളത്തിനടുത്ത് നായകൾ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ധർബംഗ: [ **ബിഹാറിലെ ധർബംഗയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ, സമീപത്തെ കുളത്തിനടുത്ത് നായകൾ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ പെൺകുട്ടി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ അയൽവാസിയായ വികാസ് മാത്തോ എന്ന ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി കുട്ടിനെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടെന്ന സുഹൃത്തുക്കളുടെ മൊഴിയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പീഡനവിവരങ്ങളും പ്രതിയെ പിടികൂടാൻ സഹായിച്ചു. കുറ്റവാളിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340977/six-year-old-girl-brutally-raped-and-murdered)